ഫഹദിന്റെ നായികയായി ഗീതാഞ്ജലി ഥാപ്പ

By Aswathi

ദേശീയ പുരസ്‌കാരത്തിന്റെ തിളക്കവുമായി അഞ്ജലി ഥാപ്പ മലയാളത്തിലേക്ക്. അഞ്ജലിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവും ഛായാഗ്രഹകനും സംവിധായകനുമായ രജീവ് രവി സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരത്തിന്റെ മലയാളം അരങ്ങേറ്റം.

ചിത്രത്തിന്റേ പേരോ മറ്റ് കാര്യങ്ങളോ പുറത്തുവിട്ടിട്ടില്ല. ഗീതാഞ്ജലിയ്‌ക്കൊപ്പം ലയേഴ്‌സ് ഡെയ്സില്‍ നിറഞ്ഞു നിന്ന നവാസുദ്ദീനും രാജീവ് രവി ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യും. രണ്ടു പേരുടെയും ആദ്യ മലയാളം ചിത്രമായിരിക്കും ഇത്.

geethanjali-thapa

വിവാഹം ശേഷം ഫഹദ് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സെപ്തംബറില്‍ ചിത്രീകരണം തുടങ്ങും. സുനില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയാണ് ചിത്രം നിര്‍മിക്കുന്നത്. മുംബൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍

ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ അനുജന്‍ ഫര്‍ഹാന്‍ ഫാസിലിനെ നായകനാക്കി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രമാണ് രാജീവ് രവി ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രീകരണമെല്ലാം പൂര്‍ത്തിയായി. ഛായാഗ്രഹകനായി സിനിമാ മേഖലയിലേക്ക് കടന്ന രാജീവ് രവിയുടെ ആദ്യസിനിമയായിരുന്നു ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കിയ അന്നയും റസൂലും.

ഗീതു മോഹന്‍ദാസിന്റെ രണ്ടാമത്തെ ഫീച്ചര്‍ ഫിലീമായിരുന്നു ലയേഴ്‌സ് ഓഫ് ഡെയ്‌സ്. രണ്ട് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച നടിക്കുള്ള പുരസ്‌കാരം അഞ്ജലി ഥാപ്പയ്ക്കും മികച്ച ക്യാമറമാനുള്ള പുരസ്‌കാരം രാജീവ് രവിയ്ക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X