മമ്മൂട്ടിയേക്കാളും വ്യത്യസ്തന്‍! ഭയങ്കര ഹമ്പിളാണ് ദുല്‍ഖര്‍! ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഗീത!

മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ പരിഗണിക്കുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്തൊരു താരമുണ്ട്. ഒരു കാലഘട്ടത്തിന്റെ തന്നെ പ്രതിനിധിയായി മാറിയ താരം കൂടിയായിരുന്നു ഗീത. അവതരിപ്പിച്ചതെല്ലാം പ്രധാനപ്പെട്ട കഥാപാത്രങ്ങളായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. മലയാളത്തിലേക്കെത്തുന്നതിന് മുന്‍പ് തന്നെ താരം തെലുങ്കിലും തമിഴിലുമൊക്കെയായി സജീവമായിരുന്നു. മുന്‍നിര സംവിധായകരും താരങ്ങളുമുള്‍പ്പടെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും ഇടവേള അവസാനിപ്പിച്ച് താരം തിരിച്ചെത്തിയിരുന്നു.

പഞ്ചാഗ്നിയില്‍ അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് മലയാളം സംസാരിക്കാനറിയുമായിരുന്നില്ലെന്ന് താരം പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അനുഭവങ്ങള്‍ പങ്കുവെച്ചത്. ഈ സിനിമയില്‍ അഭിനയിക്കുന്നതിലൂടെ കരിയര്‍ മാറി മറിയുമെന്ന് അന്നേ അവര്‍ പറഞ്ഞിരുന്നുവെന്നും അത് ശരിയായി വരികയും ചെയ്തുവെന്നും ഗീത പറയുന്നു. ഒരുകാലത്ത് തന്നെത്തേടിയെത്തിയ കഥാപാത്രങ്ങളെല്ലാം ദേവദാസി ടൈപ്പായിരുന്നു. ജയില്‍പുള്ളിയായും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും താരം പറയുന്നു. വാത്സല്യം ചെയ്യുന്നതിനിടയിലാണ് ആകാശദൂതിലേക്ക് വിളിച്ചത്. അതിനാല്‍ അത് ചെയ്യാനായില്ലെന്ന് താരം പറയുന്നു.

Geetha

പ്രത്യേകിച്ച് യാതൊരുവിധ പ്രതീക്ഷകളുമില്ലാതെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. സലാല മൊബൈല്‍സില്‍ ദുല്‍ഖര്‍ സല്‍മാന്റെ അമ്മയായാണ് താന്‍ അഭിനയിച്ചത്. മമ്മൂട്ടിയേക്കാളും സിംപിളാണ് ദുല്‍ഖറെന്നാ താരം പറയുന്നു. അത് പോലെ തന്നെ ഭയങ്കര ഹമ്പിളാണ്. താരപുത്രന്റെ യാതൊരുവിധ ജാഡയുമില്ലാതെയാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് പല താരങ്ങളും സാക്ഷ്യപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X