രാജീവ് രവി അങ്ങിനെ പറഞ്ഞിലെ്ലന്ന് ഗീതു മോഹന്‍ദാസ്
ശ്രീനിവാസന്റെ സിനിമകളെ വെറുപ്പാണെന്നും, മണിരത്‌നം ഇന്ത്യന്‍ സിനിമയെ നശിപ്പിച്ചെന്നും, ടരന്റീന ലോക ഫ്രോഡാണെന്നും പറഞ്ഞ രാജീവ് രവിയുടെ അഭിമുഖം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് രംഗത്ത്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ശ്രീനിവാസനെ കുറിച്ച് രാജീവ് രവി പറഞ്ഞുവെന്ന് പറയുന്ന കാര്യങ്ങളൊന്നും സത്യസന്ധമല്ലെന്ന് ഗീതു പറഞ്ഞു. രാജീവ് പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാവാനാണ് സാധ്യത. കേവല പ്രശസ്തിയ്ക്കുവേണ്ടി മാധ്യമങ്ങള്‍ എന്തെങ്കിലും എഴുതുമ്പോള്‍ എടുത്തുചാടി പ്രതികരിക്കുന്നത് പക്വതയില്ലായ്മയാണെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു. അങ്ങനെ ചെയ്തവര്‍ വസ്തുകളുടെ ആധികാരികത അറിഞ്ഞു വേണമായിരുന്നു പ്രതികരിക്കാന്‍.

ഒരു വ്യക്തി ഒരു മാധ്യമത്തോട് സംസാരിച്ച കാര്യങ്ങള്‍ വളച്ചൊടിച്ച് 'ഔട്ട് ഓഫ് കോണ്ടക്‌സ്റ്റായി' എഴുതുന്നതാണോ മാധ്യമ ധര്‍മമെന്നും ഗീതു ചോദിക്കുന്നു. ഒരു രാത്രികൊണ്ട് പ്രശസ്തി നേടാന്‍ മാത്രം ഉതകുന്ന ഇത്തരം മാധ്യമക്കളികള്‍ തീരെ തരംതാഴ്ന്നതാണ്. വ്യക്തികളുടെ ഇമോഷണല്‍ സെന്റിമെന്‍സിനെ ആക്രമിക്കുന്ന രീതിയിലുള്ള ഇത്തരം മാധ്യമപ്രവര്‍ത്തികളോട് എനിക്കെതിര്‍പ്പാണ്- ഗീതു പറഞ്ഞു.
ശ്രീനിവാസനെ വിമര്ശിച്ച് രാജീവ് രവിക്കെതിരെ യുവതാരങ്ങള്
രാജീവ് രവിയുടെ വിവാദ അഭിമുഖത്തിനെതിരെ വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയ യുവതലമുറ പ്രതികരിച്ചിരുന്നു. സിനിമയ്ക്ക് മുമ്പ് സ്‌ക്രിപ്റ്റ് കത്തിച്ചുകളയണമെന്ന് രാജീവ് രവി പറഞ്ഞെന്നാണ് അഭിമുഖം.


Click it and Unblock the Notifications