ഗീതുവിന്റെ ലയേഴ്‌സ് ഡൈസിനെ പെട്ര ഏറ്റെടുത്തു
ഗീതു മോഹന്‍ദാസിന് ഇപ്പോള്‍ സന്തോഷത്തിന്റെ കാലമാണ്. ഗീതുവിന്റെ ലയേഴ്‌സ് ഡൈസ് എന്ന ബോളിവുഡ് ചിത്രത്തെ രാജ്യാന്തര നിര്‍മാണ കമ്പനിയായ പെട്ര ഗ്രൂപ്പ് ഏറ്റെടുത്തിരിക്കുന്നു. ഗീതു മോഹന്‍ദാസിന്റെ ഓസ്‌കര്‍ മത്സരത്തിനു ഒരുങ്ങുന്ന പുതിയ ചിത്രം ആണ് ലയേഴ്‌സ് ഡൈസ്. ഓസ്‌കര്‍ മത്സരത്തിനു തയ്യാറെടുക്കുന്ന ചിത്രത്തിന്റെ രാജ്യാന്തര പ്രചരണത്തിന്റെ ഭാഗമായാണ് പെട്ര ലയേഴ്‌സ് ഡൈസിന്റെ നിര്‍മാണപങ്കാളിത്തം ഏറ്റെടുത്തിരിക്കുന്നത്.
പെട്ര താര സ്റ്റുഡിയോസ് നേരത്തെ തന്നെ ലയേഴ്‌സ് ഡൈസിനെ ഏറ്റെടുത്തിരുന്നു. ഇതിനു പുറകെ ആണ് പെട്ര ഗൂപ്പും രംഗത്തു വന്നത്. പെട്ര ഗൂപ്പും പെട്ര താര സ്റ്റുഡിയോസും ഇനി സംയുക്തമായാണ് ലയേഴ്‌സ് ഡൈസിന്റെ നേതൃത്വം വഹിക്കുക. ഇതിനായി ലയേഴ്‌സ് ഡൈസിന്റെ നിര്‍മാതാക്കളായ ജാര്‍ പിക്‌ച്ചേഴ്‌സുമായി കമ്പനികള്‍ കരാറില്‍ ഒപ്പു വച്ചു.

ഗീതു മോഹന്‍ദാസിനു പറഞ്ഞാല്‍ അറിയിക്കാന്‍ പറ്റാത്തത്ര സന്തോഷമാണു ഈ സംരംഭത്തോടെ കൈവന്നിരിക്കുന്നത്. തന്റെ ചിത്രത്തിനു രാജ്യാന്തരതലത്തില്‍ കൂടുതല്‍ ശ്രദ്ധ നേടാന്‍ ഈ ഭാഗ്യം തന്നെ സഹായിക്കുമെന്നാണു ഗീതു പറയുന്നത്.
ലയേഴ്‌സ് ഡൈസ് വിദേശഭാഷ ചിത്രത്തിലേക്കാണ് മത്സരിക്കുന്നത്. കമലയെന്ന വീട്ടമ്മയുടെ ഒരു യാത്ര ആണ് സിനിമയുടെ ഇതിവൃത്തം. ഇതിനോടകം സിനിമയ്ക്ക് ദേശീയപുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയും ഗീതാഞ്ജലി താപ്പയും ആണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായൊരു കഥ ആണ് സിനിമ പറയുന്നത്.


Click it and Unblock the Notifications











