twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗീതു മോഹന്‍ദാസിന്റെ ലയേര്‍സ് ഡൈസ്

    By Lakshmi
    |

    ബാലനടിയായി എത്തിയ പിന്നീട് നായികനടിയായി പേരെടുത്ത ഗീതു മോഹന്‍ദാസ്, സംവിധായികയെന്ന നിലയിലും ശ്രദ്ധിക്കപ്പെടുന്നു. കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രമായിരുന്നു ഗീതുവിന്റെ ആദ്യ സംവിധാനം സംരംഭം. ഇപ്പോള്‍ ഗീതുവിന്റെ ആദ്യ ഫീച്ചര്‍ ഫിലിമായ ലയേര്‍സ് ഡൈസ് എന്നചിത്രം ചലച്ചിത്രോത്സവവേദികളില്‍ ചര്‍ച്ചയാവുകയാണ്. കാണാതായ ഭര്‍ത്താവിനെയും മൂന്നുവയസുള്ള മകളെയും തേടി അലയുന്ന ഒരു യുവതയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

    ഇന്ത്യ-ടിബറ്റ് അതിര്‍ത്തി ഗ്രാമമായ ചിത്കുലില്‍ നിന്നും ദില്ലിവരെ നീളുന്ന യുവതിയുടെ യാത്രയില്‍ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും മറ്റും പ്രതിപാദിക്കുന്നുണ്ട്.

    Geethu Mohandas

    സണ്ടാന്‍സ് ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തില്‍ ഗീതുവിന്റെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചു. പീപ്പിളി ലൈവ് എന്ന ചിത്രത്തിന് ശേഷം സണ്ടാന്‍സില്‍ മത്സരവിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യന്‍ ചിത്രമാണ് ലയേര്‍സ് ഡൈസ്. റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലേയ്ക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

    നവാസുദിന്‍ സിദ്ദിഖി, ഗീതാഞ്ജലി താപ്പ, മാന്യ ഗുപ്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ഗീതു മോഹന്‍ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിച്ചത് ഭര്‍ത്താവ് രാജീവ് രവിയാണ്. രണ്ടുപേരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും.

    English summary
    Actress, Driector Geethu Mohandas's first feature film Liar's Dice had screened in Sundance festival
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X