ശല്യപ്പെടുത്തരുത്, ഞാനൊരു അമ്മയാണ്: ഗീതുമോഹന്‍ദാസ്
വഴിയോരങ്ങളിലെ കവലയിലും പാലത്തിലുമൊക്കെയിരുന്നു പൂവാലന്മാര്‍ കമന്റടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ലോകം പരിഷ്‌കാരത്തിന്റെ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോള്‍ ഇതിലല്പം മാറ്റം വന്നു. കമന്റടി ഫേസ്ബുക്ക് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയയിലൂടെയാണ്.
ഫേസ്ബുക്ക് പ്രണയവും ചീറ്റിങും ഇന്ന് സര്‍വ്വ സാധാരണം. സുഹൃത്ത് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് നല്ലൊരു മാധ്യമമാണ് ഫേസ്ബുക്ക്. എന്നാല്‍ ഫേസ്ബുക്കിലും ഇപ്പോഴുള്ള പൂവാല ശല്യം സഹിക്കാന്‍ വയ്യ. ഗതികെട്ട് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന് പറയേണ്ടവന്നു. 'പ്ലീസ് ശല്യം ചെയ്യരുത്. ഞാനൊരു അമ്മയാണ്'.

കഴിഞ്ഞ ദിവസം ഗീതു ഫേസ്ബുക്കില്‍ ഒരു സ്റ്റാറ്റസിട്ട കാര്യമാണ് പറഞ്ഞു വരുന്നത്. അതൊരു അപേക്ഷയായിരുന്നു. 'ദയവ് ചെയ്ത് ശല്യം ചെയ്യരുത്. ഞാന്‍ ഒന്നരവയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. മാത്രമല്ല ഞാന്‍ എന്റെ അടുത്ത ചിത്രത്തിന്റെ തിരക്കിലുമാണ്. അതുകൊണ്ട് തന്നെ ഫേസ്ബുക്ക് പഞ്ചാരയടി നിര്‍ത്തുക'. ഷുഗര് കാന്‍ഡി കളിക്കാനുള്ള ക്ഷണത്തിന് ഗീതുവിന്റെ മറുപടി ഇതായിരുന്നു.

Post by Geetu Mohan Das.

ഗീതു അടുത്ത ചിത്രത്തിന്‍റെ പണിപ്പുരയിലേക്ക് കടന്നു, പുരസ്കാരങ്ങള്‍ വാരിനിറയ്ക്കാന്‍ മറ്റൊരു ചിത്രം ഒരുങ്ങുന്നുവെന്നും അതിനിടയില്‍ ഷുഗര് കാന്‍ഡി പോലുള്ള ഗേയിമുകള്‍ക്ക് ഗീതുവിനെ ക്ഷണിക്കേണ്ടന്നുമാണ് ഈ പോസ്റ്റിന്‍റെ ധ്വനി. ഇതിന് മുമ്പ് ഗീതു സംവിധാനം ചെയ്ത 'ലയേഴ്‌സ് ഡൈസ്' എന്ന ചിത്രം നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.

Click it and Unblock the Notifications