twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് കാണാൻ അച്ഛനുണ്ടായിരുന്നെങ്കിൽ! ഇരുപത് വർഷങ്ങൾക്ക് മുമ്പത്തെ ആ കഥ വെളിപ്പെടുത്തി ഗീതു

    |

    ജീവിത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിലാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. നിവിൻ പോളിയെ നായകനാക്കി ഗീതു സംവിധാനം ചെയ്ത ചിത്രമായ മുത്തോൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന ടൊറന്റോയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വേൾഡ് പ്രീമിറയാണ് ടൊറന്റോയിൽ വെച്ച് നടന്നത്.

    നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

    മുത്തോന് ലഭിച്ച സ്വീകാര്യതയിൽ അകമൊഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ് താരം. തന്റെ സിനിമ കാണാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നി പോകുകയാണെന്നും ഗീതു. ടോറന്റോ വേദിയിലെ താരത്തിന്റെ ഹൃദയസ്പർശിയായ വാക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

     അച്ഛൻ കൊണ്ടു വന്നു വിട്ടു

    ടൊറന്റോ വേദിയിലാണ് ഗീതു അച്ഛനെ കുറിച്ച് പറഞ്ഞത്. ഇരുപതു വർഷങ്ങൾക്കു മുൻപ് അച്ഛൻ എന്നെ ഇവിടെ കൊണ്ടു വന്നു വിട്ടു. ഒരുപാട് ലക്ഷ്യങ്ങളും സ്വപ്നങ്ങളും മകൾക്ക് ഉണ്ടാകട്ടെ എന്ന് കരുതിയാണ് അദ്ദേഹം ഇത് ചെയ്തത്. ഇവിടെ ടൊറന്റോയിൽ എന്റെ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അത് കാണാൻ അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോകുകയാണെന്ന് ഗീതു പറഞ്ഞു.

       എന്തുകൊണ്ട് നിവിൻ

    മുത്തേനിൽ നിവിൻ പോളി എത്തിയത് എല്ലാവർക്കും അത്ഭുതമായിരുന്നു. എന്തുകൊണ്ട് നിവിനെ ചിത്രത്തിനായി തിരഞ്ഞെടുത്തു എന്നുള്ള ചോദ്യവും സദസ്സിൽ നിന്ന് ഉയർന്നു വന്നിരുന്നു. എന്റെ അയല്‍വാസിയാണ് എന്നതിലുപരി മൂത്തോനിലെ കഥാപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടുകൂടിയുള്ള ഒരാളെയാണ് എനിക്കു വേണ്ടിയിരുന്നത്. അതു തന്നെയാണ് നിവിനെ തിരഞ്ഞെടുത്തത്. നിവിന് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് നിവിനെ കാസ്റ്റ് ചെയ്തത്.നിവിന്‍ യുവനടന്‍മാരില്‍ സൂപ്പര്‍സ്റ്റാറാണെന്നതും ഫണ്ടിങ്ങിന് ഒരുപാട് സഹായിച്ചുവെന്നും ചെറിയ ചിരിയോടെ ഗീതു മോഹന്‍ദാസ് പറഞ്ഞു.

    ഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി, ഇന്ന് പ്രിന്‍സിപ്പാള്‍! മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി, ഇന്ന് പ്രിന്‍സിപ്പാള്‍! മമ്മൂട്ടി ചിത്രത്തിലൂടെ വെള്ളിത്തിരയിൽ

    ടൊറന്റോ  വിദ്യാർഥിനി

    താൻ ടൊറന്റോ വിദ്യാർഥിനിയാണ് . ഇരുപത് വർഷങ്ങൾക്കു മുൻപ് ഇവിടെ പഠിച്ചിരുന്നു. എന്റെ ചിത്രം ടൊറന്റോയിലെ പ്രേക്ഷകർ ഇരു കൈനീട്ടി സ്വീകരിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. വീട്ടിലേയ്ക്ക് മടങ്ങി വന്നതു പോലെയായിരുന്നു. ഇന്നത്തെ സാമൂഹിക പശ്ചാത്തലവുമായി ബന്ധമുള്ള ചിത്രമാണ് മൂത്തോൻ. ഒരു സംവിധായിക എന്ന നിലയിൽ ഏറെ വെല്ലിവിളി നിറഞ്ഞ ചിത്രമായിരുന്നു ഇത്.

    മുടി ബോബ് ചെയ്ത് ആകെ മാറിപ്പോയി! കമ്പ്യൂട്ടറിനെ വെല്ലുന്ന സ്ത്രീയായി വിദ്യാബാലന്‍...മുടി ബോബ് ചെയ്ത് ആകെ മാറിപ്പോയി! കമ്പ്യൂട്ടറിനെ വെല്ലുന്ന സ്ത്രീയായി വിദ്യാബാലന്‍...

    നിവിനിൽ നിന്ന്  പ്രതീക്ഷിക്കില്ല

    ഒരു ഫിലിം മേക്കറെ സംബന്ധിച്ചടത്തോളം നല്ല അഭിനേതാക്കളെ കിട്ടുന്നത് ഭാഗ്യമാണ്. അത് കിട്ടി കഴിഞ്ഞാൽ സിനിമയുടെ പകുതി ജോലി കഴിഞ്ഞുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നിവിൻ കഥാപാത്രത്തെ പൂർണ്ണമായും എനിക്ക് വിട്ടു തന്നിരുന്നു. നിവിനിൽ നിന്നും പ്രേക്ഷകർ ഒട്ടും ഇത്തരത്തിലുള്ള കഥപാത്രത്തെ പ്രതീക്ഷിക്കില്ല.

    എന്തുകൊണ്ട് ഒരു മലയാള ചിത്രം വരുന്നില്ല! സിനിമയിൽ നിന്ന് വിട്ട് നിന്നതിനെ കുറിച്ച് പ്രയാഗഎന്തുകൊണ്ട് ഒരു മലയാള ചിത്രം വരുന്നില്ല! സിനിമയിൽ നിന്ന് വിട്ട് നിന്നതിനെ കുറിച്ച് പ്രയാഗ

    English summary
    Geethu Mohandas Saya About Her Father Aim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X