For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിൻ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല!! സഖാവിന് സല്യൂട്ട്...

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന ഗീതു മോഹൻദാസ് ചിത്രം മൂത്തോൻ. മുംബൈയിലും ലക്ഷദ്വീപിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയെ കുറിച്ചു നിവിൻ പോളിയെ കുറിച്ചു ഗീതു മോഹൻദാസ് പറഞ്ഞത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. നിവിൻ പോളി ഇല്ലായിരുന്നെങ്കിൽ മുത്തോൻ എന്നൊരു സിനിമ തന്നെയുണ്ടാകില്ലായിരുന്നെന്ന് ഗീതു ഫേസ്ബുക്കിൽ കുറിച്ചു.

  നടൻ അജയ് ദേവ്ഗണ്‍ മരിച്ചെന്ന് വ്യാജ പ്രചാരണം!! അപകടം പറ്റിയതിന്റെ ചിത്രങ്ങൾ വൈറൽ

  കഥ എഴുതുമ്പോൾ തന്നെ നിവിൻ പോളിയെയാണ് മുത്തോനായി മനസ്സിൽ കണ്ടത്. 'ആ കഥാപാത്രത്തിന് ഏറ്റവും ചേരുന്ന വ്യക്തിയാണ് നിവിൻ. വ്യത്യസ്താമായ സിനിമകളുടെ ഭാഗമാകൻ അഗ്രഹിക്കുന്ന വ്യക്തിയാണ് നിവിൻ. അതു പോലെ ക്ലിഷേ ടൈപ്പ് കാസ്റ്റിങ്ങിനോടും തനിയ്ക്ക് താൽപര്യമുണ്ടായിരുന്നില്ലെന്നും ഗീതു പറഞ്ഞു.

  നടി ശ്രീദേവിയുടേത് കൊലപാതകം!! കൊലപാതകം അപകട മരണമാക്കാം, ആരോപണങ്ങളുമായി മുന്‍ എസിപി

   സല്യൂട്ട് സഖാവേ

  സല്യൂട്ട് സഖാവേ

  ചിത്രത്തിൽ നിവിൻ നായകനായി എത്തിയിരുന്നില്ലയെങ്കിൽ മുത്തോൻ ഇപ്പോഴത്തെ മൂത്താനാവുകയില്ലായിരുന്നെന്ന് ഗീതു ഫേസ്ബുക്കിൽ കുറിച്ചു. മുത്തോൻ ടീമിന്റെ വകയായി സല്യൂട്ട് സഖാവേ എന്നു പറ‍ഞ്ഞ് ഗീതു നിവിനെ പ്രശംസിച്ചു. ചിത്രത്തിൽ മികച്ച പ്രകടനമാണത്രേ നിവിൻ കാഴ്ചവെച്ചിട്ടുളളത്.

   തളർന്ന അവസ്ഥയിൽ

  തളർന്ന അവസ്ഥയിൽ

  മുത്തോൻ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റിങ്ങിൽ പണി പുരയിലായിരുന്നപ്പോൾ താൻ ജീവിതത്തിൽ അങ്ങേയറ്റം തളർന്നിരുന്ന അവസ്ഥയിലായിരുന്നെന്നു ഗീതു പറയുന്നു. പകുതി മാത്രം പാകപ്പെട്ട ഒരു തിരക്കഥയായിരുന്നു. മുത്തോന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നപ്പോഴാണ് അച്ഛൻ സുഖമില്ലാതെ ആശുപത്രിയിലാകുന്നത്. ആസമയം തനിയ്ക്ക് ഒന്നും ചെയ്യാന്‌‍ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നിട്ടും സൻഡാൻസ് ലാബ് തന്റെ തിരക്കഥ സ്വീകരിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അച്ഛൻ മരണപ്പെട്ടു. ഹൃദയത്തിൽ ആ തീറ്റലും പേറിയാണ് മുത്തോനുമായി താൻ ലബിലെത്തിയതും അതിന്റെ ബാക്കി മിനുക്ക് പണികൾ ചെയ്തു തീർത്തതും.

   സഹായം

  സഹായം

  തന്റെ അവസ്ഥയിൽ കൂടെ നിൽക്കാനും സഹായിക്കാനും അവിടെയുള്ളവർ സഹായിച്ചുവെന്ന് ഗീതു പറഞ്ഞു. കൂടാതെ സിനിമയ്ക്ക് വേണ്ടി തനിയ്ക്ക് പിന്തുണ നൽകിയ സിനമയിലെ ഒരോരുത്തരോടും ഗീതു നന്ദി പറയുന്നുണ്ട്. തനിയ്ക്ക് ഏറ്റവും കൂടുതൽ നന്ദിയുള്ളത് തന്റെ സ്ക്രിപ്റ്റിൽ കൈകടത്താതെ തന്റെ സ്വതന്ത്രത്തിനു വിട്ടു നന്ന നിർമ്മാതാക്കൾക്കാണ്. ഇറോസ് ഇന്റർനാഷണലും ആനന്ദ് എൽ റായ്, അലൻ മക്അലക്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

   ഒന്നും ചോദിച്ചില്ല

  ഒന്നും ചോദിച്ചില്ല

  സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട ഒരു കാര്യവും നർമ്മാക്കൾ തന്നോട് ചോദിച്ചിരുന്നില്ല. ഏതു തരം ആളുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നുള്ള അടിസ്ഥാന ചോദ്യം പോലും അവരുചെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. പിന്നീട് ഗീതു നന്ദി അറിയിച്ചത് ഭർത്താവും ഛായാഗ്രഹകനുമായി രാജീവ് രവിയോടാണ്. മുത്തോനിലേയും ഛായാഗ്രഹകൻ രാജീവ് രവിയാണ്.

   മികച്ച തിരക്കഥ

  മികച്ച തിരക്കഥ

  രാജ്യാന്തര തലത്തിൽ പ്രശസ്തമായ സുഡാൻസ് ഫിലിം ഫെസ്റ്റിവലിൽ സ്ക്രീൻ റൈറ്റേഴ്സ് ലാബ് തിരഞ്ഞെടുത്ത ആദ്യത്തെ മലയാള ചിത്രം കൂടിയാണിത്. ഇന്ത്യയ ഓട്ടാകെയുളള തിരക്കഥകൃത്തുക്കൾക്കായി സംഘടിപ്പിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബിൽ തിര‍ഞ്ഞെടുത്ത ഏഴു തിരക്കഥകളിൽ ഒന്നാണ് മുത്തോൻ. കൂടാതെ തിരക്കഥയിലൂടെ ഗ്ലോബൽ ഫിലിംമേക്കിങ് പുരസ്കാരവു ഗീതുവിന് ലഭിക്കുകയുണ്ടായിരുന്നു

  English summary
  geethu mohandas says about her movie moothon and nivin pauly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X