മാജിക്കും ഭ്രാന്തുമായി ലിജോ ജോസ് പെല്ലിശ്ശേരി! ജല്ലിക്കെട്ടിനെ കുറിച്ച് ഗീതു പറയുന്നത് ഇങ്ങനെ...
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ടിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പെല്ലിശ്ശേരി ചിത്രമായ അങ്കമാലി ഡയറീസ്, ഈ മയൗ എന്നീ ചിത്രങ്ങൾ തിയേറ്ററുകളിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ജല്ലിക്കെട്ടിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്.

തന്റെ ഭ്രാന്തും മാജിക്കുമായ ലിജോ തിരിച്ചെത്തിയിരിക്കുന്നു. ജല്ലിക്കെട്ട് ഇഷ്ടപ്പെട്ടു. ഗീതു ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിനൊപ്പം സംവിധായകൻ അനുരാഗ് കശ്യപും ലിജോയും ഗീതുവും ചേർന്നുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. അനുരാഗ് കശ്യപിനൊപ്പമാണ് മുംബൈയിൽവെച്ചാണ് ഗീതു ചിത്രം കണ്ടത്.
വ്യത്യസ്തമായിട്ടുള്ള ഒരു പ്രമേയവുമായിട്ടാണ് ഇക്കുറി ലിജോ എത്തിയിരിക്കുന്നത്. ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുൾ സമദ്, ജാഫർ ഇടുക്കി, ശാന്തി ബാലചന്ദ്രൻ, എന്നിവരെ കൂടാതെ പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. തോമസ് പണിക്കർ, ലിജോ പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications