മഞ്ജുവിനായി ഗീതു ഹിന്ദിചിത്രമൊരുക്കുന്നു
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു. നായികാപ്രാധാന്യമുള്ള ചിത്രമാണ് ഗീതു ഒരുക്കുന്നത്. ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവി തന്നെയാണ് ഈ ചിത്രത്തിനും കാമറ ചലിപ്പിക്കുന്നത്. മഞ്ജു ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ഗീതു ഇപ്പോള്‍. മിക്കവാറും ഹിന്ദിയില്‍ തന്നെയായിരിക്കും ചിത്രമൊരുക്കുക. അങ്ങനെയെങ്കില്‍ മഞ്ജു നായികയാകുന്ന ആദ്യ ഹിന്ദിചിത്രവും ഇതു തന്നെയാകും.
ദേശീയ അവാര്‍ഡ് ലയിച്ച ലയേഴ്‌സ് ഡൈസ് വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന തിരക്കിലായിരുന്നു ഗീതു ഇതുവരെ. അഞ്ജലി ഥാപ്പയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമായിരുന്നു ലയേഴ്‌സ് ഡൈസ്.

ഈ ചിത്രത്തിന്റെ യൂറോപ്യന്‍ പ്രീമിയര്‍ ഷോയ്ക്ക് മഞ്ജുവായിരുന്നു ഗീതുവിനൊപ്പം പോയിരുന്നത്. മഞ്ജു വാര്യര്‍ ഇതേക്കുറിച്ച് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഈ യാത്രയില്‍ നിന്നു വിരിഞ്ഞൊരു കഥയാണ് മഞ്ജുവിനായി ഗീതു എഴുതുന്നത്.
മഞ്ജുവാര്യരുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗീതു. ഇവരുടെ സൗഹൃദഗ്രൂപ്പില്‍ പെട്ടതാണ് സംയുക്ത വര്‍മയും. പ്രിയസുഹൃത്തിനായി ഗീതു ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങള്‍ കൂടുതല്‍ അറിയാന്‍ പലര്‍ക്കും താല്‍പര്യമുണ്ട്.
അതേസമയം മഞ്ജുവിന്റെ രണ്ടാംവരവിലെ രണ്ടാം ചിത്രം ഏതെന്ന് ഇനിയും തീരുമാനമായിട്ടില്ല. മിക്കവാറും രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രായിരിക്കും രണ്ടാം ചിത്രം. അതല്ലെങ്കില്‍ മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രമാകാനും സാധ്യതയുണ്ട്. ഈ ചിത്രത്തിലേക്ക് മഞ്ജുവിനെ കൊണ്ടുവരാനുള്ള ഊര്‍ജിത ശ്രമമാണ് നടക്കുന്നത്. മഞ്ജുവിന്റെ അടുത്ത ചിത്രമേതെന്നറിയാനുള്ള തിടുക്കത്തിലാണ്ആരാധകര്‍


Click it and Unblock the Notifications