»   » നിവിന്‍ പോളിയെ നായകനാക്കുന്നതില്‍ അല്‍പം പേടിയുണ്ടെന്ന് പ്രമുഖ സംവിധായിക, കാരണം??

നിവിന്‍ പോളിയെ നായകനാക്കുന്നതില്‍ അല്‍പം പേടിയുണ്ടെന്ന് പ്രമുഖ സംവിധായിക, കാരണം??

Posted By: Nihara
Subscribe to Filmibeat Malayalam

കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മൂത്തോന്‍. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര#ത്തയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

നിവിന്‍ പോളി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സംവിധായിക പറയുന്നത്. മൂത്തോനായി നിവിന്‍ പോളിയെ പരിഗണിക്കുമ്പോള്‍ അല്‍പ്പം പേടിയുണ്ടായിരുന്നുവെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗീതു പറഞ്ഞു.

അല്‍പ്പം പേടിയുണ്ടെന്ന് സംവിധായിക

നിവിന്‍ പോളിയുടെ താരപദവിയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ചെയ്യേണ്ടത്. മുന്‍പ് ചെയ്ത രണ്ടു സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇതെന്നും ഗീതു പറഞ്ഞു.

വൈറലാവുമെന്ന് കുതിയിരുന്നില്ല

ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. കുറച്ചധികം ലൈക്കും കമന്‍സും വരുമെന്നേ കരുതിയിരുന്നുള്ളൂ. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി വന്‍ സ്വീകാര്യതയാണ് കിട്ടിയത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായി

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇത്രയും വൈറലാകുമെന്ന് കരുതിയിരുന്നില്ല. അഭിനേത്രിയെന്ന നിലയിലായാലും സംവിധായിക എന്ന ലേബലിലായാലും സ്വന്തം ചിത്രങ്ങള്‍ക്ക് അധികം പബ്ലിസിറ്റി കൊടുക്കാറുണ്ടായിരുന്നില്ല.

വീട്ടില്‍ സിനിമാ ചര്‍ച്ചകള്‍ കുറവാണ്

വീട്ടില്‍ ഞാനും ഭര്‍ത്താവ് രാജീവ് രവിയും അങ്ങനെ സിനിമയെക്കുറിച്ച് സംസാരിക്കാറില്ല. മകള്‍ ആരാധനയെ ചുറ്റിപ്പറ്റിയുള്ള ലോകമാണത്. നാലു വയസ്സുകാരിയായ മകള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോയിത്തുടങ്ങി.

English summary
Nivin Pauly & Geetu Mohandas With 'Moothon'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam