»   » കാത്തിരിക്കാൻ വയ്യ നിവിൻ... നിവിൻ പോളിയെ പ്രശംസിച്ച് ഗീതു മോഹൻദാസ്

കാത്തിരിക്കാൻ വയ്യ നിവിൻ... നിവിൻ പോളിയെ പ്രശംസിച്ച് ഗീതു മോഹൻദാസ്

Posted By: Rohini
Subscribe to Filmibeat Malayalam

ഓണച്ചിത്രങ്ങളിൽ മുന്നിലാണ് നിവിൻ പോളിയെ നായകനാക്കി അൽത്താഫ് അലി സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. നിവിനിനൊപ്പം ലാലും ശാന്തി കൃഷ്ണയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തെ പ്രശംസിച്ച് ഇതിനോടകം സിനിമാ രംഗത്ത് നിന്നുള്ളവരും എത്തിക്കഴിഞ്ഞു.

മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രമല്ല, പൃഥ്വിയെയും പിന്നിലാക്കി നിവിൻ, 5 ദിവസത്തെ കലക്ഷൻ!


ഇപ്പോഴിതാ നടിയും സംവിധായികയുമായ ഗീതു മോഹൻദാസും. ഫേസ്ബുക്കിലൂടെയാണ് ഗീതു ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കണ്ട അനുഭവം പങ്കുവച്ചത്. ഒരു കൂട്ടം ചെറുപ്പക്കാരുടെ എനർജിയാണ് ചിത്രത്തിൽ കാണുന്നത് എന്ന് പറഞ്ഞ ഗീതു, ചിത്രത്തിന് പിന്നിലുള്ള യുവതാരങ്ങളെ പ്രശംസിയ്ക്കുകയും ചെയ്തു.


nivin-geetu

ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ടാണ് നിവിൻ പോളി താൻ സംവിധാനം ചെയ്യുന്ന മൂത്തോൻ എന്ന ചിത്രത്തിലെത്തുന്നത് എന്ന് ഗീതു പോസ്റ്റിൽ സൂചിപ്പിയ്ക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമായ അവതാരമായി നിവിൻ എത്തുന്നത് കാണാൻ കാത്തിരിയ്ക്കാൻ വയ്യ എന്നാണ് ഗീതു പറയുന്നത്.


തന്റെ സഹോദരനെ അന്വേഷിച്ച് പോവുന്ന ലക്ഷദ്വീപിലുള്ള ബാലന്റെ കഥയാണ് മൂത്തോൻ പറയുന്നത്. സിനിമയ്ക്ക് വേണ്ടി പ്രമുഖ സംവിധായകന്റെ കീഴില്‍ നിവിന്‍ പോളി അഭിനയ പഠനത്തിന് പോയിരുന്നതും വാര്‍ത്തയായിരുന്നു. തന്റെ സിനിമ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്ന് ഗീതു മോഹന്‍ദാസ് മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്തായാലും ചിത്രം നിവിന്‍ പോളിയുടെ കരിയറിലെ തന്നെ മികച്ച ചിത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍

English summary
Geetu Mohandas has all praise for Nivin Pauly

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam