എന്റെ കുട്ടി വേര്‍ഷന്‍, ആരാധനയുടെ മനോഹര ചിത്രങ്ങളുമായി ഗീതൂ, കമന്‌റുമായി ചാക്കോച്ചന്‍

By Midhun Raj

നടിയായും സംവിധായികയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് ഗീതു മോഹന്‍ദാസ്. ബാലതാരമായി സിനിമയില്‍ എത്തിയ നടി തുടര്‍ന്ന് നായികാ നടിയായും സജീവമായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ ഗീതു മോഹന്‍ദാസ് അഭിനയിച്ചു. ഛായാഗ്രാഹകന്‍ രാജീവ് രവിയുമായുളള വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം.

പിന്നീട് സംവിധായികയായിട്ടാണ് ഗീതു മോഹന്‍ദാസ് വീണ്ടും എത്തിയത്. കേള്‍ക്കുന്നുണ്ടോ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തായിരുന്നു നടിയുടെ തുടക്കം. പിന്നാലെ ലയേഴ്‌സ് ഡയസ്, മൂത്തോന്‍ എന്നീ ചിത്രങ്ങളും ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി. രണ്ട് ചിത്രങ്ങളും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭര്‍ത്താവ് രാജീവ് രവി തന്നെയായിരുന്നു

ഭര്‍ത്താവ് രാജീവ് രവി തന്നെയായിരുന്നു ഗീതുവിന്റെ രണ്ട് സിനിമകളുടെയും ഛായാഗ്രാഹകന്‍. അതേസമയം ഗീതുവിനും രാജീവ് രവിക്കും ഒപ്പം മകള്‍ ആരാധനയും എല്ലാവര്‍ക്കും സുപരിചിതയാണ്. മുന്‍പ് ആരാധനയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഗീതു മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അന്ന് മകള്‍ക്കൊപ്പമുളള നടിയുടെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.

അടുത്തിടെ ആരാധനയുടെ പിറന്നാള്‍ ദിനത്തിലും

അടുത്തിടെ ആരാധനയുടെ പിറന്നാള്‍ ദിനത്തിലും മകള്‍ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഗീതു മോഹന്‍ദാസ് എത്തിയിരുന്നു. അതേസമയം ഇത്തവണ ആരാധനയുടെ മാത്രം ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി എത്തിയത്. കേരള സാരിയിലുളള മകളുടെ പുതിയ ചിത്രങ്ങളാണ് ഗീതു മോഹന്‍ദാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവെച്ച് തന്‌റെ കുട്ടി വേര്‍ഷനാണ് ആരാധനയെന്ന് നടി കുറിച്ചു.

ഇതിന് താഴെ കമന്റുകളുമായി

ഇതിന് താഴെ കമന്റുകളുമായി കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുളള താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. വളരെ ശരിയാണെന്നാണ് ഗീതുവിന്‌റെ പോസ്റ്റിന് താഴെ ചാക്കോച്ചന്‍ കമന്റിട്ടത്. കുഞ്ചാക്കോ ബോബന് പുറമെ രമേഷ് പിഷാരടി, ഭാവന, ശ്രിന്ദ, ദര്‍ശന രാജേന്ദ്രന്‍, അന്ന ബെന്‍, രഞ്ജിനി ഹരിദാസ്, ഡിഡി നീലകണ്ഠന്‍, സരിത ജയസൂര്യ, രഞ്ജിനി ജോസ്, ജ്യോല്‍സന രാധാകൃഷ്ണന്‍, അഗസ്റ്റിന അജു, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും കമന്റുകളുമായി എത്തി.

മൈ ചൈല്‍ഡ് എന്നാണ് പൂര്‍ണിമ ഇന്ദ്രജിത്ത്

മൈ ചൈല്‍ഡ് എന്നാണ് പൂര്‍ണിമ ഇന്ദ്രജിത്ത് ആരാധനയുടെ ചിത്രങ്ങള്‍ക്ക് താഴെ കുറിച്ചിരിക്കുന്നത്. ഗീതുവിന്‌റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പൂര്‍ണിമ. ചെറുപ്പകാലം മുതല്‍ സുഹൃത്തുക്കളായ ഇവരുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. സിനിമയിലേക്കുളള തിരിച്ചുവരവില്‍ ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയുടെ ചിത്രത്തില്‍ പൂര്‍ണിമയും അഭിനയിച്ചിരുന്നു. വിശേഷ അവസരങ്ങളിലെല്ലാം പൂര്‍ണിമയും ഗീതുവുമെല്ലാം ഒത്തൂകുടാറുണ്ട്. മുന്‍പ് പ്രാര്‍ത്ഥനയും നക്ഷത്രയും ആരാധനയും ഒന്നിച്ചുളള ചിത്രങ്ങള്‍ പൂര്‍ണിമ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

പോസ്റ്റ് കാണാം

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X