ജനീലിയയ്ക്ക് ആണ്‍ കുഞ്ഞ് പിറന്നു!
ജനീലിയ ഡിസൂസയ്ക്കും റിതേഷ് ദേശ്മുഖിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. കുഞ്ഞ് പിറന്ന സന്തോം റിതേഷ് തന്നെയാണ് ട്വീറ്റിലൂടെ അറിയിച്ചത്. അച്ഛനായതിന്റെ സന്തോഷം റിതേഷിന്റെ ഒറ്റ ട്വീറ്റില്‍ നിന്നും വ്യക്തമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
സിനിമയെ വെല്ലുന്ന പ്രണയകഥയാണ് ജനീലിയയും റിതേഷ് ദേശ്മും തമ്മില്‍. 2012 ലാണ് ആ പ്രണയം വിവാഹത്തിലെത്തിയത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരേസമയം ഹിറ്റുകള്‍ നേടിയതാണ് ജെനീലിയയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തയാക്കി നിര്‍ത്തത്.

സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെ ജനീലിയ തമിഴകത്തെത്തിയത്. പിന്നീട് സച്ചിന്‍, ഉത്തമ പുത്രന്‍, വേലായുധം എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തിന് പ്രിയപ്പെട്ടവളായി. പൃഥ്വിയുടെ നായികയായി ഉറുമി എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാളികള്‍ക്കും സുപരിചിതയാണ് ജനീലിയ.
ജനീലിയ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആദ്യം ഗോസിപ്പാണെന്ന തരത്തിലാണ് പ്രചരിച്ചത്. എന്നാല്‍ പിന്നീട് താരം തന്നെ വാര്‍ത്ത സ്ഥിരീകരിച്ചു. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ജനീലിയയും.


Click it and Unblock the Notifications











