തകര്‍ന്ന പ്രണയത്തെ കുറിച്ച് ജെനീലിയ
ബോയ്‌സില്‍ അഭിനയിച്ചതു മുതല്‍ ഹരിണിയെന്ന ജെനീലിയയുടെയും ബോയ്‌സില്‍ ജെനീലിയയുടെ നായകനായ ഭരതിന്റെ പേരുകള്‍ ചേര്‍ത്ത് വച്ച് കഥകള്‍ പുറത്ത് വന്നിരുന്നു.
അവര്‍ തമ്മിലുളള അടുപ്പം മിക്ക ഗോസിപ്പ് കോളങ്ങളിലും ചൂടുളള വിഷയമായിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കാറുണ്ടെന്ന് വരെ ചില മാധ്യമങ്ങള്‍ എഴുതിവിട്ടു. എന്നാലും ഇരുവരും പ്രതികരിച്ചില്ല. പക്ഷേ ഈയിടെ ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജെനീലിയ തന്റെ മനസ്സ് തുറന്നു.
തന്റെ പ്രണയബന്ധത്തെ കുറിച്ച് പറയാന്‍ തയ്യാറായ ജെനീലിയ ഭരതുമായുളള ബന്ധം നിരാകരിച്ചു. 'ഭരത് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ്. ഞങ്ങളുടെ കുടുംബങ്ങളും വളരെ അടുപ്പത്തിലാണ്. ഞാന്‍ ഒരിക്കലും ഭരതിനൊപ്പം ഒരു സ്ഥലത്തും കഴിഞ്ഞിട്ടില്ല. ഇതൊന്നും അറിയാതെ മാധ്യമങ്ങള്‍ക്ക് എങ്ങനെ എന്നെ കുറ്റപ്പെടുത്താന്‍ കഴിയും.'
'എന്റെ പ്രായത്തിലെ ഏത് പെണ്‍കുട്ടിയും പ്രണയത്തിലാവുകയെന്നത് സ്വാഭാവികമാണ്. ഞാന്‍ ഒരിക്കല്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴല്ല. പ്രണയം നഷ്ടപ്പെട്ടാലുണ്ടാവുന്ന വേദനയും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ആ വേദന എന്റെ കരിയറില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്'-ജെനീലിയ പറയുന്നു.
എന്നാല്‍ തകര്‍ന്നുപോയ ആ പ്രണയബന്ധത്തെ കുറിച്ച് കൂടുതലൊന്നും പറയാന്‍ ജെനീലിയ തയ്യാറായില്ല. തമിഴിലും തെലുങ്കിലുമായി ആറ് മെഗാ ബജറ്റ് ചിത്രങ്ങളുമായി തിരക്കിലാണ് ജെനീലിയ ഇപ്പോള്‍. അമീര്‍ ഖാനുമൊന്നിച്ച് ഒരു ഹിന്ദി ചിത്രത്തിനും ജെനീലിയ ഡേറ്റ് നല്‍കി കഴിഞ്ഞു.


Click it and Unblock the Notifications