ഗോസിപ്പല്ല, ജെനീലിയ ഗര്‍ഭിണിയാണ്
അതേ ആ വാര്‍ത്ത ഗോസിപ്പല്ലായിരുന്നു. ജെനിലീയ ഡിസൂസ ഗര്‍ഭിണിയാണ്. ബോളിവുഡില്‍ ഇടയ്ക്ക് പരന്ന ഗര്‍ഭ വാര്‍ത്തകളില്‍ ഒന്നായാണ് ജനീലിയയുടെ ഗര്‍ഭ വാര്‍ത്തയെ ആരാധകര്‍ കണ്ടത്. എന്നാല്‍ സംഭവം സത്യമാണ്. ജെനീലിയയുടെ ഭര്‍ത്താവും നടനുമായ റിതേഷ് ദേശ്മുഖാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തങ്ങളുടെ ജീവിതത്തില്‍ ഒരു പുതിയ അതിഥി കൂടി വരുന്നെന്ന കാര്യം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് റിതേഷ് പറഞ്ഞത്.
ഏപ്രില്‍ മുതലാണ് ജെനീലിയ ഗര്‍ഭിണിയാന്നെ വാര്‍ത്ത പരക്കാന്‍ തുടങ്ങിയത്. എന്തായാലും കുഞ്ഞ് അതിഥിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ഈ ദമ്പതിമാര്‍. പത്ത് വര്‍ഷമായി പരിചയത്തിലായിരുന്ന റിതേഷും ജെനീലിയയും 2012ലാണ് വിവാഹിതരായത്.

ജെനീലിയ എപ്പോഴും സന്തോഷത്തോടെയിരിയ്ക്കാനാണ് തന്റെ ആഗ്രഹമെന്ന് റിതേഷ് പറയുന്നു. എപ്പോഴും ഊര്‍ജസ്വലതയോടെ മാത്രമേ ജെനീലിയയെ കാണാനാകൂ. തന്റെ കാര്യങ്ങളില്‍ അതീവ ശ്രദ്ധ ചെലുത്താറുണ്ടെന്നും റിതേഷ്.
ഹംഷകല്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെയും ആദ്യമായി അഭിനയിച്ച മറാത്തി ചിത്രത്തിന്റെയും റിലീസ് റിതേഷിന്റെ സന്തോഷത്തിന് ഇരട്ടി മധുരം നല്‍കുന്നു. മറ്റൊരു താരസന്തതിയുടെ പിറവിയ്ക്ക് കൂടി ബോളിവുഡ് സാക്ഷിയാവുകയാണ്.


Click it and Unblock the Notifications











