തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്താന്‍ ജോര്‍ജേട്ടനും സംഘവും എത്തുന്നു, ട്രെയിലര്‍ കാണാം

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്താനായി എത്തുന്ന ജോര്‍ജേട്ടനെയും കൂട്ടരെയും കാണാം.

By Nihara

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്താനായി ജോര്‍ജേട്ടനും സംഘവും എത്തുകയാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ തിയേറ്റര്‍ രംഗത്തെ പ്രതിസന്ധി കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് നീളുകയായിരുന്നു. വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

ഡോക്ടര്‍ ലൗവിന് ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ തൃശ്ശൂര്‍ക്കാരനായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

തൃശ്ശൂര്‍ക്കാരനായി ദിലീപ്

തൃശ്ശൂര്‍ ഭാഷയുമായി ദിലീപ്

വ്യത്യസ്തമായ തമാശ രംഗങ്ങളുമായാണ് ദിലീപും ടീമും എത്തുന്നത്. ചിത്രത്തില്‍ തൃശ്ശൂര്‍ക്കാരനായാണ് ദിലീപ് എത്തുന്നത്. തൃശ്ശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ട്രെയിലറിലും ഉള്ളത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

കോമഡിക്ക് പ്രാധാന്യം

കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം

ദിലീപ് സിനിമയിലെ സ്ഥിരം ചേരുവയായ കോമഡി തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരെയാണ് പ്രധാനമായും ഈ സിനിമ ലക്ഷ്യമിടുന്നത്. ജീവിതം ആഘോഷമാക്കി മാറ്റുന്ന ജോര്‍ജേട്ടനെയും കൂട്ടുകാരെയുമാണ് ഈ ചിത്രത്തില്‍ കാണാനാവുക.

 വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും

സുഹൃത്തുക്കളായി വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനും

എന്തിനും ഏതിനും ജോര്‍ജിന്റെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളാണ്. വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനുമാണ് കൂട്ടുകാരുടെ വേഷത്തിലെത്തുന്നത്.

ജോര്‍ജിന്റെ കഥ

ജോര്‍ജിന്റെ കഥ

ജീവിതത്തില്‍ യാതൊരുവിധ ചുമതലകളോ ഉത്തരവാദിത്തമോ ഇല്ലാതെ നടന്നിരുന്ന ജോര്‍ജിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില നിര്‍ണ്ണായക സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ജോര്‍ജേട്ടന്‍സ് പൂരം ട്രെയിലര്‍ കാണാം

ജനപ്രീതി തിരിച്ചുപിടിക്കാനൊരുങ്ങി ദിലീപ്, പൂരക്കാഴ്ചയൊരുക്കി ജോര്‍ജേട്ടനും കൂട്ടരും എത്തുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X