Just In
- 58 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആ വാര്‍ത്ത തെറ്റ്! ഷെയ്ന്‍ നിഗത്തിന്‍റെ ഇപ്പോഴത്തെ ഗെറ്റപ്പ് തടസ്സമല്ലെന്നും ഖുര്‍ബാനി സംവിധായകന്‍!
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ഷെയ്ന്‍ നിഗം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലുണ്ടായ ചില തെറ്റിദ്ധാരണകളായിരുന്നു വിവാദമായി മാറിയത്. നിര്‍മ്മാതാവായ ജോബി ജോര്‍ജായിരുന്നു ഇതേക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. സംഭവിച്ചതിനെക്കുറിച്ച് ഷെയ്ന്‍ തന്നെ വിശദീകരണവുമായി എത്തിയതോടെയായിരുന്നു ഈ പ്രശ്‌നം പരിഹരിച്ചത്. താടിയും മുടിയും വെട്ടരുതെന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും അത് അവഗണിച്ചുവെന്ന തരത്തിലായിരുന്നു വിവാദം. ഇതിന് പിന്നാലെയായാണ് അടുത്ത വിവാദം എത്തിയത്.
വെയില്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പിന്നീട് ഷെയ്ന്‍ നിഗത്തിനെ വിമര്‍ശിച്ച് എത്തിയത്. താടിയും മുടിയും പറ്റെ വെട്ടിയുള്ള ലുക്ക് കണ്ടതിന് പിന്നാലെയായാണ് അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇനിയങ്ങോട്ട് എന്താണ് ചെയ്യേണ്ടതെന്നറിയില്ലെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അണിയറയിലൊരുങ്ങുന്ന ചിത്രമായ ഖുര്‍ബാനിയേയും ഇത് ബാധിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പത്രവാര്‍ത്ത തെറ്റാണെന്നും ലുക്ക് മാറിയത് ചിത്രത്തിന് തടസ്സമല്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകന്‍.

ഞാൻ ജിയോ. വി. ഷൂട്ടിങ് നടക്കുന്ന 'ഖുർബാനി' എന്ന സിനിമയുടെ സംവിധായകൻ .
ഇന്ന് 26-11- 2019ൽ വന്ന പത്രവാർത്തയിൽ ഷെയ്ൻ നിഗവുമായി ബന്‌ധപെട്ട് ഖുർബാനി സിനിമയെ കുറിച്ച് പരാമർശിച്ച വാർത്ത തികച്ചും തെറ്റായ വിവരങ്ങളാണ്. ശരിയായ വസ്തുതകൾ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാർത്ത നൽകിയിരിക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു.

ഖുർബാനി എന്ന സിനിമയുടെ ചർച്ച മുതൽ ചിത്രീകരണം നടന്നതു വരെ, ഷെയിൻ നിഗത്തിന്റെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുൻപ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആർട്ടിസ്റ്റ്കളുടെ ഡെയ്റ്റ്സ് ഒത്ത് ചേരാതെ വന്നപ്പോൾ പ്രെഡ്യൂസറിന്റെ അനുവാദതോടെയാണ് ഷെഡ്യൂളായത്. തുടർന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു.

നവാഗത സംവിധായകരുടെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ നൂറ് ശതമാനം കൂടെ നിൽക്കുന്ന വ്യക്തിയാണ് ഷെയ്ൻ നിഗമെന്ന താരം. കൂടാതെ ഖുർബാനി ചിത്രത്തിന്റെ പ്രൊഡ്യൂസർ മഹാസുബൈറിന്റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂർത്തിയാകാൻ സാധിച്ചത്. വിവാദങ്ങൾക്ക് ചർച്ചയാവാൻ ഖുർബാനി സിനിമയെ തെരഞ്ഞെടുക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നുമായിരുന്നു സംവിധായകന്‍ കുറിച്ചത്.

തമിഴ് സിനിമയില്‍ നിന്നും ഷെയ്ന്‍ നിഗത്തെ മാറ്റിയെന്ന തരത്തിലുള്ള കുപ്രചാരണങ്ങളും നടക്കുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ച് ഷെയ്നും എത്തിയിരുന്നു. ഈ വാർത്ത വ്യാജമാണ് മനോരമ. എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ നിജസ്ഥിതി പറഞ്ഞു തന്നെനെ. ഡേറ്റുകളുടെ പ്രശ്നം മൂലം വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന് അവരെ അറിയിക്കുകയും. 30 ഒക്ടോബറിന് ഞാൻ തന്നെ അഡ്വാൻസ് തുക മടക്കി നൽകിയതുമാണ്. ഇപ്പോൾ നടക്കുന്ന പല വ്യാജ പ്രചാരങ്ങൾക്ക് ഞാൻ ഒരു തരത്തിലുമുള്ള പ്രതികരണം നൽകിയിട്ടുമില്ല, മാധ്യമങ്ങൾ ആരും തന്നെ ഒന്നും ആരാഞ്ഞിട്ടും ഇല്ല.