ആസിഫ് അലിക്ക് ജയറാമിനെ രക്ഷിക്കാന്‍ കഴിയുമോ?
ഈ വര്‍ഷം മലയാള സിനിമയില്‍ ഏറ്റവും നഷ്ടമുണ്ടായ നടന്‍മാരിലൊരാളാണ് ജയറാം. തൊട്ടതെല്ലാം വിജയിപ്പിച്ചിരുന്ന ജയറാം ഇപ്പോള്‍ തൊടുന്നതേ പൊട്ടുന്ന അവസ്ഥയിലാണ്. നായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം ആദ്യ ആഴ്ച തന്നെ തിയറ്ററില്‍ തകര്‍ന്നടിഞ്ഞു. ഇനി ഈ വര്‍ഷം പ്രതീക്ഷയുള്ള ചിത്രം മൈലാഞ്ചി മൊഞ്ചുള്ള ചിത്രമാണ്. വരുംദിവസം റിലീസ് ചെയ്യുന്ന ഈ ചിത്രമെങ്കിലും രക്ഷപ്പെടുത്തിയില്ലെങ്കില്‍ ജയറാമിന്റെ സ്ഥാനം നായകനിരയില്‍ നിന്നു പുറത്തായിരിക്കും.
നവാഗതനായ ബെന്നി തോമസ് സംവിധാനം ചെയ്യുന്നചിത്രത്തിലെ ഏക പ്രതീക്ഷ സിബി കെ. തോമസ്- ഉദയ്കൃഷ്ണ ദമ്പതികളുടെ സ്്ക്രിപ്റ്റ് ആണ്. മുന്‍പ് തൊട്ടതെല്ലാം വിജയിപ്പിച്ചിരുന്ന ഈ കൂട്ടുകെട്ടിലെ തമാശകളൊന്നും പഴയതുപോലെ വിജയിക്കുന്നില്ല.ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമായ രാജാധിരാജയും പരാജയമായിരുന്നു.

ആസിഫ് അലിയുടെ സാന്നിധ്യമാണ് സിനിമയ്ക്കു വിജയം നേടാന്‍ കാണുന്ന മറ്റൊരു സാധ്യത. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിന്റെ വിജയത്തോടെ ആസിഫിന് പ്രേക്ഷകര്‍ക്കിടയില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടുണ്ട്. അതിനു പിന്നാലെയെത്തിയ വെള്ളിമൂങ്ങയിലെ അതിഥി വേഷവും ആസിഫിനു ഗുണം ചെയ്തു. അത് മൈലാഞ്ചി മൊഞ്ചുള്ള വീടിനും ഗുണം ചെയ്യുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
വലിയൊരു താരനിര ഈ ചിത്രത്തിലുണ്ട്. അതും മൈലാഞ്ചി മൊഞ്ചുള്ള വീടിനു ഐശ്വര്യം നല്‍കിയേക്കും. മധു, സിദ്ദീഖ്, കനിഹ, മീരാനന്ദന്‍, ബാബുരാജ്, സായ്കുമാര്‍, മാമുക്കോയ, കൈലാഷ്, ഇര്‍ഷാദ്, സാദിഖ് എന്നിങ്ങനെ വലിയൊരു താരനിരയുണ്ട്. തുളസിദാസ് സംവിധാനം ചെയത് മലപ്പുറം ഹാജിമഹാനായ ജോജി ശൈലിയിലുള്ളൊരു ചിത്രമാണിത്. ആള്‍മാറാട്ടവും തുടര്‍ന്നുണ്ടാകുന്ന രസകരമായ കോമഡിയും. ഡോ.മാധവന്‍കുട്ടി എന്ന ആയുര്‍വേദ ഡോക്ടറെയാണ് ജയറാം അവതരിപ്പിക്കുന്നത്. അദ്ദേഹത്തെ തറവാട്ടിലേക്കു കൊണ്ടുവരുന്ന അന്‍വറായി ആസിഫും. രണ്ടുപേരും ചേര്‍ന്നുള്ള രസകരമായ കൂട്ടുകെട്ട് ജയിച്ചാല്‍ ജയറാം രക്ഷപ്പെടും. ഇല്ലെങ്കില്‍..


Click it and Unblock the Notifications











