»   » ബാഹുബലിയിലെ മഹിഷ്മതി രാജ്യത്ത് കൂടി സഞ്ചരിക്കണോ? ആര്‍ക്കും പോകാം, അവസരമുണ്ട്!

ബാഹുബലിയിലെ മഹിഷ്മതി രാജ്യത്ത് കൂടി സഞ്ചരിക്കണോ? ആര്‍ക്കും പോകാം, അവസരമുണ്ട്!

Posted By:
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ സൂപ്പര്‍ ഹിറ്റാക്കിയതിന് പിന്നില്‍ താരങ്ങളുടെ കഴിവ് മാത്രമായിരുന്നില്ല. മഹിഷ്മതിയെന്ന രാജ്യവും പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. സിനിമ കണ്ടവരെല്ലാം മഹിഷ്മതിയിലൂടെ ഒന്ന് സഞ്ചരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാവും. അങ്ങനെ ആഗ്രഹിച്ചവര്‍ക്ക് ഒരു സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ്.

ഇന്ത്യയില്‍ കാല് കുത്തില്ലെന്ന് പറഞ്ഞ നടിയ്ക്ക് വേണ്ടിയാണോ മലയാളി കാത്തിരുന്നത്! കള്ളകഥ ഇതിന് വേണ്ടി

mahishmati

100 ഏക്കറിലായി 60 കോടി രുപ ചിലവില്‍ ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ നിര്‍മ്മിച്ചിരുന്ന മഹിഷ്മതി അവിടെ തന്നെ ഇപ്പോഴുമുണ്ട്. മാത്രമല്ല അത് സന്ദര്‍ശിക്കാന്‍ ആരാധകര്‍ക്ക് അവസരവും ഒരുക്കിയിരിക്കുകയാണ്. 1250 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രാവിലെ മുതല്‍ 11.30 വരെയും 2349 രൂപയുടെ പ്രീമിയം ടിക്കറ്റാണെങ്കില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും അതിനുള്ളില്‍ ചിലവഴിക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയും ടിക്കറ്റ് ഒരുക്കിയിരിക്കുകയാണ്.

രാജമാണിക്യത്തിലെ ആ വേഷം റഹ്മാന്‍ ഉപേക്ഷിക്കാന്‍ നോക്കിയതാണ്! പക്ഷെ മമ്മൂക്കയുടെ ആ വാക്ക് ഫലിച്ചതാണ്!

രാജമൗലിയുടെ സംവിധാനത്തിലെത്തിയ ബാഹുബലിയ്ക്ക് വേണ്ടി 1500 സ്‌കെച്ചുകളിലായി സാബു സിറിലും സംഘവുമാണ് മഹിഷ്മതി രൂപകല്‍പ്പന ചെയ്തിരുന്നത്. രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിച്ച ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട കഷ്ടപ്പാടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. അതാണ് സിനിമയുടെ വിജയത്തിന് പിന്നിലെ കാര്യവും.

English summary
Get your Mahishmati experience: Baahubali set is now a tourist attraction

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam