ഇങ്ങനെയാക്കെ ആശംസ നേരാമോ!! തലയ്ക്ക് ആര്യയുടെ പിറന്നാൾ ആശംസ! ഇതൊന്നു കണ്ടു നോക്കൂ...
ആര്യയുടെ പിറന്നാൾ ആശംസ അൽപം വ്യത്യസ്തമാണ്.
തെന്നിന്ത്യയിലെ എല്ലാ താരങ്ങൾക്കും പ്രിയപ്പെട്ട താരമാണ് ഒരു താരമാണ് അജിത്ത്. അദ്ദേഹത്തിന്റെ 42ാം പിറന്നാളായിരുന്നു ഇന്ന്. ആരാധകർ തന്റെ പ്രിയപ്പെട്ട താരത്തിന്റെ പിറന്നാൾ കൊണ്ടാടുകയാണ്. ആരാധകർ തന്റെ പ്രിയപ്പെട്ട തലയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ അജിത്തിന് ആശംസയുമായി തെന്നിന്ത്യൻ താരം ആര്യ രംഗത്തെത്തിയിട്ടുണ്ട്. ആര്യയുടെ പിറന്നാൾ ആശംസ അൽപം വ്യത്യാസ്തമാണ്.

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലറിനൊപ്പമാണ് അജിത്തിന് പിറന്നാൾ ആശംസകളുമറിയിച്ചിരിക്കുന്നത്. ആര്യ കേന്ദ്രകഥാപാത്രത്തിലെത്തുന്ന സന്തോഷ് പി ജയകുമാർ ചിത്രമാണ് ഗജനീകാന്ത്. ബലോ ബലേ മഗഡിവേയ് എന്ന തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഗജനീകാന്ത്. ചിത്രത്തിൽ സയ്യെൽ ആണ് ആര്യയുടെ നായികയായി എത്തുന്നത്.
മറവി രോഗക്കാരനായ ചെറുപ്പക്കാരനെയാണ് ആര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ബാലമുരളി ബാല ആണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം നിര്‍മിക്കുന്നത്. ഈദ് റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.


Click it and Unblock the Notifications