»   » നടി മമത കുല്‍ക്കര്‍ണി മുസ്ലീമായത് ആര്‍ക്ക് വേണ്ടി?

നടി മമത കുല്‍ക്കര്‍ണി മുസ്ലീമായത് ആര്‍ക്ക് വേണ്ടി?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മുന്‍ സിനിമ താരവും വിവാദ നായികയുമായ മമത കുല്‍ക്കര്‍ണി ഇസ്ലാം മതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. 1990 കളിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ നായികയായിരുന്നു മമത കുല്‍ക്കര്‍ണി. തന്റെ കാമുകനായ വിക്കി ഗോസ്വാമിയെ സ്വന്തമാക്കുന്നതിനു വേണ്ടിയാണ് മമത മതം മാറിയത്. ഇവര്‍ ഇപ്പോള്‍ കെനിയയിലാണ് താമസം.

Mamta, Kulkarni

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് മമത 52 കാരനായ ഗോസ്വാമിയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഗോസ്വാമിയെ വിവാഹം കഴിക്കാന്‍ മമത എന്തിന് മതം മാറണമെന്ന് ന്യായമായും സംശയം ഉയരാം. കള്ളക്കടത്ത് കേസില്‍ 1997 ല്‍ ദുബായില്‍ വച്ച് ഗോസ്വാമി അറസ്റ്റിലായി. 25 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഗോസ്വാമി മതം മാറി ഇസ്ലാമായതോടെ ശിക്ഷയില്‍ ഇളവ് ലഭിച്ച് ജയില്‍ മോചിതനായി. അതോടെ മമതയും മതം മാറി. ഇപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ വ്യക്തമായില്ലേ?

1993 ല്‍ സ്റ്റാര്‍ഡസ്റ്റ് എന്ന മാഗസിനില്‍ അര്‍ദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ട് ഇന്ത്യയില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ നായികയാണ് മമത കുല്‍ക്കര്‍ണി. മതസംഘടനകളും വനിതാസംഘടനകളും മമതയ്‌ക്കെതിരെ ശക്തമായി എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആഷിഖ് അവാര, വക്ത് ഹമാരഹെ, ക്രാന്തിവീര്‍, കരണ്‍അര്‍ജുന്‍, സബ്‌സേ ബഡാ ഖിലാഡി, ബാസി, ചൈന ഗേറ്റ് എന്നീചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വര്‍ഷമായി സിനിമയില്‍ നിന്ന് അകന്ന് കഴിയുകയാണ് മമത.

English summary
Former Indian actress Mamta Kulkarni, who acted in many superhit films during 90s, has reportedly converted to Islam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam