»   » എസ്രയുടെ ലൊക്കേഷനിലെ 'പ്രേതം' സിസിടിവിയില്‍ കുടുങ്ങി; കണ്ടവര്‍ ഞെട്ടി, കേട്ടാല്‍ നിങ്ങളും ഞെട്ടും!!

എസ്രയുടെ ലൊക്കേഷനിലെ 'പ്രേതം' സിസിടിവിയില്‍ കുടുങ്ങി; കണ്ടവര്‍ ഞെട്ടി, കേട്ടാല്‍ നിങ്ങളും ഞെട്ടും!!

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജ് നായകനാകുന്ന എസ്ര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അനുഭവപ്പെട്ട പ്രേതശല്യം ഇതിനോടകം വാര്‍ത്തയായതാണ്. സംവിധായകനോട് ചോദിച്ചപ്പോള്‍ അങ്ങനെ ചില നെഗറ്റീവ് എനര്‍ജി സെറ്റിലുണ്ടായിരുന്നു എന്നും വികാരിയച്ചനെ വിളിച്ച് വെഞ്ചരിപ്പിച്ചു എന്നും പറഞ്ഞു.

ഞാനില്ലാത്ത ദിവസം അവിടെ എന്തൊക്കയോ സംഭവിച്ചു എന്ന് പറഞ്ഞപ്പോള്‍ ചിരിയോടെയാണ് കേട്ടത്; പൃഥ്വി


പൃഥ്വിയോട് ചോദിച്ചപ്പോള്‍ അങ്ങനെ പലതും പറഞ്ഞു കേട്ടു എന്നും, എന്നാല്‍ അപ്പോഴൊന്നും താന്‍ സെറ്റിലില്ലായിരുന്നു എന്നുമാണ് പറഞ്ഞത്. എന്തായാലും സെറ്റിലെ യഥാര്‍ത്ഥ പ്രേതത്തെ കണ്ടുകിട്ടിയിട്ടുണ്ട്.


സെറ്റിലുണ്ടായ അനുഭവങ്ങള്‍

ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു പഴയ വീട്ടില്‍ ചിത്രീകരണത്തിനിടെ ലൈറ്റുകള്‍ തുടര്‍ച്ചയായി മിന്നുമായിരുന്നെന്നും ആദ്യം വൈദ്യുതിയുടെ പ്രശ്‌നമായിരിക്കുമെന്ന് അണിയറക്കാര്‍ കരുതിയെങ്കിലും അത് അങ്ങനെ ആയിരുന്നില്ലെന്നുമൊക്കെ വാര്‍ത്ത പ്രചരിച്ചു. പിന്നാലെ ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതികോപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും തടസം നേരിട്ടതോടെ ഒരു വൈദികനെ കൊണ്ടുവന്ന് വെഞ്ചരിപ്പ് നടത്തിയത്രെ.


വാഹനം കാണാതെ പോയി

മട്ടാഞ്ചേരിയിലെ ഒരു ബാറിന് മുന്നില്‍ വച്ച് രാത്രി ചിത്രീകരണം നടക്കുമ്പോഴാണ് ഷൂട്ടിങിന് കൊണ്ടുവന്ന വാഹനം കാണാതെ പോയത്. ചിത്രീകരണത്തിന് വേണ്ട അത്യാവശ്യം ചില സാധനങ്ങളൊക്കെ അതിലാണ്. എല്ലാവരും വാഹനത്തിനായുള്ള അന്വേഷണം ആരംഭിച്ചു. ലൊക്കേഷനിലും പരിസരത്തും അരിച്ചു പെറുക്കിയിട്ടും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് ട്രാഫിക് പോലീസ് ലൊക്കേഷനിലേക്ക് ഫോണ്‍ വിളിക്കുന്നത്. ഒരു ഷൂട്ടിങ് വാഹനം നഗരത്തിലെ റോഡില്‍ വഴിമുടക്കി നില്‍ക്കുന്നുണ്ട്. ചെന്നു നോക്കിയപ്പോള്‍ കാണാതായ അതേ വാഹനം. ഇതോടെ എല്ലാവരും ഭയന്നു.


പ്രേതം സിസിടിവിയില്‍ കുടുങ്ങി

പിറ്റേ ദിവസം ബാറിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് യഥാര്‍ത്ഥ പ്രേതത്തെ കണ്ടെത്തിയത്. ബാറില്‍ മിനുങ്ങാന്‍ വന്ന ഒരു പുള്ളിക്കാരന്‍ രണ്ടെണ്ണ വീശിയ ശേഷം പുറത്തേക്കിറങ്ങി വന്നു. അപ്പോഴാണ് അവിടെ ഒരു വാഹനം കിടക്കുന്നത് കണ്ടത്. നോക്കിയപ്പോള്‍ താക്കോലും വണ്ടിയില്‍ തന്നെയുണ്ട്. ആശാന്‍ വണ്ടിയില്‍ കയറി അങ്ങ് സ്റ്റാര്‍ട്ട് ചെയ്തു. ഇടയ്ക്ക് വാഹനം ഓഫായപ്പോള്‍ കുടിയനായ ഡ്രൈവര്‍ അത് പാതി വഴിയില്‍ ഉപേക്ഷിച്ച് സ്ഥലം വിട്ടു. വാഹനവുമായി കുടിയന്‍ പോകുന്ന ദൃശ്യം ബാറിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.


പ്രേതം ഉണ്ടെങ്കിലും ഇല്ലെങ്കിലും

ഇനി എസ്ര എന്ന ചിത്രത്തിന്റെ ചിത്രീകരണസമയത്ത് ശരിയ്ക്കുമുള്ള പ്രേതം ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും മലയാളി പ്രേക്ഷകരെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിയ്ക്കും എസ്ര. ട്രെയിലര്‍ ആ ഒരു ഉറപ്പ് നല്‍കുന്നതാണ്. സിനിമ ജനുവരി 5 ന് സിനിമ റിലീസ് ചെയ്യും
English summary
Ghost story in Ezra film location
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam