മരണം കൊണ്ട് പോകും മുൻപ് ഗിരീഷ് പുത്തഞ്ചേരി രചിച്ച ആ വരികൾ! ഫൈനൽസിലെ കാത്തിരുന്ന ഗാനം

ചിലർ ലോകം വിട്ട് പോയാലും മനുഷ്യ മനസുകളിൽ ജീവിക്കും. അത്തരത്തിൽ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്ന കലാകാരനാണ് ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി. മനുഷ്യമനസ്സനെ മറ്റൊരു മായലോകത്തേയ്ക്ക് കൂട്ടിക്കൊണ്ട് പേകാൻ ഗിരീഷ് പുത്തഞ്ചേരിയുടെ മനോഹര വരികൾക്കായിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന്റെ മനോഹര വരികൾ മലയാളി പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

finals

ഗിരീഷ് പുത്തഞ്ചേരി രചിച്ച വരികൾ വീണ്ടും മലയാള സിനിമയുടെ അഭ്രപാളിയിൽ മടങ്ങി എത്തുകയാണ്. അദ്ദേഹം മരണത്തിനോടൊപ്പം യാത്രയ്ക്കൊരുങ്ങിയപ്പോൾ തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കായി അവസാനമായി കരുതിവെച്ചതാണ് ഈ വരികൾ. ഇപ്പോഴിത ഈ മനോഹര വരികൾ വെള്ളിത്തിരയിൽ എത്തുകയാണ്.

ഫൈനൽസ് എന്ന ചിത്രത്തിലൂടെയാണ് ഈ വരികൾ പ്രേക്ഷകരിൽ എത്തുന്നത്. കൈലാസ് മേനോൻ ഈണമിട്ട ഈ വരികൾ ആലപിച്ചിരിക്കുന്നത് ശ്രീനിവാസനാണ്. ഇപ്പോഴിത പാട്ടിന്റെ ലിറക്കിൽ വീഡിയോ പുറത്ത്.രഞ്ജിത്തിന്റെ അവതാരികയോട് കൂടി ആ ഗാനം പുറത്തിറങ്ങിരിക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഫൈനൽസ്. ചിത്രത്തിൽ ആലിസ് എന്ന സൈക്ലിംഗ് താരമായിട്ടാണ് രജിഷ എത്തുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസ് ചിത്രം നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.ആർ. അരുൺ. ഇതിനു മുൻപ് ചിത്രത്തിൽ നടി പ്രിയവാര്യർ നരേഷ് അയ്യർ ആലപിച്ച് ഒരു ഗാനം പുറത്തു വന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X