അങ്കിളിന്റെ കഥ പറ‍ഞ്ഞത് ജോയ് മാത്യൂ! മമ്മൂട്ടി ആദ്യം തെറ്റിദ്ധരിച്ചു, സംവിധായകൻ പറയുന്നതിങ്ങനെ

ആറു വർഷത്തിനു ശേഷം ജോയി മാത്യൂ തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് അങ്കിൾ.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടെ അങ്കിൾ. ആദ്യ പ്രദർശനം കഴിയുമ്പോൾ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് അങ്കിളിന് ലഭിക്കുന്നത്. മമ്മൂട്ടി എന്ന അഭിനേതാവിന്റെ വ്യത്യസ്തമായ ഒരു മുഖമാണ് ചിത്രത്തിലുള്ളത്. ആറു വർഷത്തിനു ശേഷം ജോയി മാത്യൂ തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് അങ്കിൾ.

ഏറെ പ്രത്യേകത നിറ‍ഞ്ഞ ചിത്രമാണ് അങ്കിൾ. മെഗാസ്റ്റാർ മമ്മൂട്ടി വില്ലൻ ചായ് വുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തികച്ച സമൂഹിക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. നമ്മുടെ നാട്ടിലും പരിസരത്തും ഇതുപോലുള്ള കൃഷ്ണ കുമാറുമാരെ കാണാൻ സാധിക്കും. മമ്മൂട്ടി ചിത്രത്തിൽ എത്തിപ്പെട്ടതിനെ കുറിച്ച് സംവിധായകൻ ഗിരീഷ് ദാമോദർ പറയുന്നതിങ്ങനെ. മനോരമ ന്യൂസ് ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കര്യം തുറന്നു പറ‍ഞ്ഞത്.

 കഥ പറയുന്നത് ജോയി മാത്യൂ

കഥ പറയുന്നത് ജോയി മാത്യൂ

ഗോവയിൽ പുത്തൻ പണത്തിന്റെ സെറ്റിൽവെച്ചാണ് അങ്കിളിന്റെ കഥ മമ്മൂട്ടിയോട് പറയുന്നത്. ജേയ് മാത്യൂവാണ് ഈ കഥപറയുന്നത്. മുൻപ് പല തവണ ഒരുപാട് ചിത്രങ്ങളിൽ മമ്മൂട്ടിയ്ക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനോട് സൗഹൃദം ഉണ്ടാക്കിയെടുക്കാൻ തനിയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സംവിധായകൻ ഗിരീഷ് പറഞ്ഞു. എന്നാൽ ചിത്രത്തിന്റെ കഥ അദ്ദേഹത്തിനു ഇഷ്ടമാകുകയും. സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുകയായിരുന്നു.

സംവിധായകൻ ആര്

സംവിധായകൻ ആര്

ആദ്യം മമ്മൂക്ക കരുതിയത് ജോയി മാത്യൂ സാറാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നായിരുന്നു. അദ്ദേഹം അത് ചോദിക്കുകയും ചെയ്തു. എന്നാൽ ഇത് സംവിധാനം ചെയ്യുന്നത് താനല്ലെന്നും ഗിരീഷാണെന്നും ജോയി മാത്യൂവാണ് മമ്മൂട്ടിയെ അറിയിച്ചത്. തുടർന്ന് എന്റെ ചിത്രം മമ്മൂക്കയ്ക്ക് ജോയി ചേട്ടൻ കാണിച്ചു കൊടുക്കുകയും ചെയ്തു. ഉടനെ തന്നെ മമ്മൂക്ക പറഞ്ഞു ഗിരീഷിനെ എനിയ്ക്ക് അറിയാമെന്ന്. പിന്നീട് ഈ വിവരങ്ങൾ ഫേണൺ വിളിച്ച് ഇവർ അറിയിക്കുകയായിരുന്നു.

പുതുമുഖങ്ങളെ പിന്തുണക്കുന്നു

പുതുമുഖങ്ങളെ പിന്തുണക്കുന്നു

നവാഗതരായ സംവിധായകന്മാരെ പിന്തുണക്കുന്നതിൽ മമ്മൂട്ടിയാണ് ഒന്നാമത്. അത്രയ്ക്ക് മികച്ച പിന്തുണയാണ് താരം പുതിയ സംവിധായകന്മാർക്ക് നൽകുന്നത്. ഒരു പുതുമുഖ സംവിദായകൻ എന്ന നിലയിൽ തന്റെ ആദ്യം ചിത്രം തന്നെ മെഗാസ്റ്റാറിനൊപ്പമായതിൽ വളരെ സന്തോഷമുണ്ടെന്നും ഏറ്റവും വലിയ സ്വപ്ന മാണ് സഫലമായതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം പ്രേക്ഷകർക്കും  ഇഷ്ടപ്പെടും

എല്ലാം പ്രേക്ഷകർക്കും ഇഷ്ടപ്പെടും

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു മികച്ച ചിത്രമായിരിക്കും അങ്കിൾ എന്ന് അദ്ദേഹം പറ‍ഞ്ഞു. ഇതേ അഭിപ്രായം നടനും ചിത്രത്തിന്റെ തിരക്കഥകൃത്തുമായ ജോയി മാത്യൂവും പറഞ്ഞിരുന്നു. ചിത്രം കണ്ടിറങ്ങുന്ന ഒരോർത്തർക്കും ഈ അഭിപ്രായമായിരിക്കുനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏറെ നാളുകളായി മനസിൽ കൊണ്ടു നടന്ന ആഗ്രഹമാണ് സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X