ജല്ലിക്കട്ടിനായി ക്യാമറയും തൂക്കി ഗിരീഷ് ഗംഗാധരന്റെ ഓട്ടം! മേക്കിങ് വീഡിയോ വൈറല്‍
മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് ഗിരീഷ് ഗംഗാധരന്‍. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിലെ ഛായാഗ്രഹണത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ഗിരീഷ് ഗംഗാധരന് ലഭിച്ചിരുന്നത്. ലിജോയുടെ എറ്റവും പുതിയ ചിത്രം ജല്ലിക്കെട്ടിന് വേണ്ടിയും ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരനാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

പോത്തിനെ വേട്ടയാടുന്ന കഥാപാത്രങ്ങള്‍ക്കൊപ്പം വേഗത്തിലോടുന്ന ഗീരിഷ് ഗംഗാധരനെയും സംഘത്തെയുമാണ് വീഡിയോയില്‍ കാണാനാകുക. ഛായാഗ്രഹാകന്റെ ഓട്ടം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. വലിപ്പമുളള ക്യാമറയും തൂക്കി ആള്‍ക്കൂട്ടത്തിനാപ്പം ഓടുകയാണ് ഗിരീഷ് ഗംഗാധരന്‍. ഓട്ടം കഴിഞ്ഞ് ക്യാമറ മറ്റൊരാളെ ഏല്‍പ്പിച്ച് അടുത്തുളള പളളിയുടെ വരാന്തയില്‍ വിശ്രമിക്കുന്ന ഗിരീഷിനെയും വീഡിയോയില്‍ കാണാം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ ചിത്രമായ അങ്കമാലി ഡയറീസിനു വേണ്ടിയും ക്യാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരനായിരുന്നു. അന്നും ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം ഓടുന്ന ഛായാഗ്രാഹകന്റെ വീഡിയോയും തരംഗമായി മാറിയിരുന്നു. അതേസമയം ജല്ലിക്കെട്ട് കണ്ടിറങ്ങുന്ന പ്രേക്ഷകരില്‍ ഭൂരിഭാഗം പേരും ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തെയും പ്രശംസിക്കുന്നുണ്ട്. സിനിമ മികച്ച ദൃശ്യാനുഭവം സമ്മാനിച്ചതില്‍ ക്യാമറാമാന്റെ പങ്ക് വലുതാണെന്നാണ് അധികപേരും അഭിപ്രായപ്പെട്ടിരുന്നത്.


Click it and Unblock the Notifications











