twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ കന്നഡ ചലച്ചിത്ര താരം ഗിരീഷ് കര്‍ണാട് അന്തരിച്ചു: സമാന്തര സിനിമകളിലൂടെ കരുത്തു കാണിച്ച പ്രതിഭ

    |

    കന്നഡ സിനിമയിലെ പ്രശസ്ത എഴുത്തുകാരനും നടനുമായ ഗിരീഷ് കര്‍ണാട് ഓര്‍മയായി. 81 വയസുകാരനായ താരം ഇന്ന് രാവിലെ ബംഗ്ലൂരിവില്‍ നിന്നുമായിരുന്നു അന്തരിച്ചത്. സിനിമയില്‍ മാറ്റത്തിന് ശ്രമിച്ച്, സമാന്തര സിനിമകളിലൂടെ ശ്രദ്ധേയനായി മാറി ഗിരീഷ് നാടകകൃത്ത്, ചലച്ചിത്ര സംവിധായകന്‍, നടന്‍, കവി, ടെലിവിഷന്‍ അവതാരകന്‍ എന്നിങ്ങനെ സിനിമയിലെ ഒട്ടുമിക്ക മേഖലകളിലും കരുത്തു കാണിച്ച അതുല്യ പ്രതിഭയായിരുന്നു.

    സാന്‍ഡല്‍വുഡിന് നവഭാവുകത്വം നല്‍കുന്നതിന് ഈ അതുല്യ പ്രതിഭ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച ഏഴ് കന്നഡിഗരില്‍ ഒരാള്‍ ഗീരിഷ് കര്‍ണാട് ആയിരുന്നു. 1938 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച അദ്ദേഹം നാല് പതിറ്റാണ്ടുകളോളം നാടകങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരുന്നു.

    girish-karnad

    കന്നഡ സാഹിത്യത്തിന് പുതിയ മുഖം നല്‍കിയ താരത്തിന് ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകള്‍ വിലയിരുത്തി പത്മശ്രീ, പത്മഭൂഷണ്‍, പുരസ്‌കാരങ്ങള്‍ നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തെ നാടകരംഗത്ത് ബാദല്‍സര്‍ക്കാര്‍, മോഹന്‍ രാകേഷ്, വിജയ് ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയവരോടൊപ്പം പുതിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. നാടോടി നാടകരംഗത്തെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഹോമിഭാഭ ഫെല്ലോഷിപ്പ് നേടി.

    മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദി പ്രിന്‍സ്, ഭരതന്‍ സംവിധാനം ചെയ്ത നീല കുറിഞ്ഞി പൂത്തപ്പോള്‍ എന്നീ മലയാള സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രിന്‍സില്‍ മോഹന്‍ലാലിന്റെ അച്ഛന്റെ വേഷത്തിലായിരുന്നു താരം അഭിനയിച്ചത്.

    English summary
    Girish Karnad passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X