അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു
കാത്തിരിപ്പുകളവസാനിച്ചുകൊണ്ട് അജിത്ത്-ശാലിനി ദമ്പതികള്‍ക്ക് പുതുവത്സരസമ്മാനമായി ഒരു പെണ്‍കുഞ്ഞ്. വ്യാഴാഴ്‌ച പുലര്‍ച്ചെ 1.40നും 2.10നുമിടയ്‌ക്കാണ് ശാലിനി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ബുധനാഴ്‌ച കാലത്താണ് പ്രസവത്തിനായി ശാലിനിയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
കുഞ്ഞ് ആണായാലും പെണ്ണായാലായും സന്തോഷമാണെന്നും നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അജിത്ത് നേരത്തേ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ചിത്രമായ 'ബില്ല'യുടെ വിജയവും കുഞ്ഞിന്റെ വരവുമെല്ലാമായി പുതുവര്‍ഷത്തില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് അജിത് പറഞ്ഞു.


Click it and Unblock the Notifications