നടി സംവിധായകന്റെ കരണത്തടിച്ചു
നടിമാരുടെ കരണത്തടിച്ചത് കേട്ടിട്ടുണ്ട്. നടിമാര്‍ സംവിധായകനെ തല്ലുന്നത് കാണണോ.. ഒരു പൊതു വേദിയിലാണ് കൂട്ടത്തല്ല് നടന്നത്. സംഭവം അങ്ങ് ബോളിവുഡിലാണ് അരങ്ങേറിയത്. എന്നാല്‍ വിഡിയോ യൂട്യൂബില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മുംബൈ കാന്‍ ഡാന്‍സ് എന്ന ചിത്രത്തിന്റെ പാവം സംവിധായകനാണ് തല്ല് കിട്ടിയത്. ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനിടെ ആയിരുന്നു സംവിധായകന്‍ സചിന്ദ്ര ശര്‍മയ്ക്ക് ആണ് ഒരു നടിയുടെ തല്ല് കിട്ടുന്നത്.

മുഖം പൊളിയുന്ന പോലെത്തെ അടിയായി പോയി. പാവം സംവിധായകന്‍ ജനലക്ഷങ്ങളുടെ മുന്നില്‍ നാണം കെട്ട് നില്‍ക്കേണ്ടി വന്നു. എന്തിനായിരുന്നു അടി എന്നല്ലേ സംശയം.. പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സംവിധായകന്റെ കരണം പൊളിഞ്ഞത്.
സംവിധായകന്‍ വേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ മതം പൊട്ടിയ ആനയെ പോലെ നടി വേദിയിലേയ്ക്ക് വരുകയായിരുന്നു. പിന്നെ നടന്നത് രസകരമായ കാഴ്ച തന്നെ. നടി രാഖി സാവന്തിന്റെ സുഹൃത്ത് മനീഷയാണ് കഥയിലെ അക്രമകാരി. സംവിധായകന്‍ വേഷം നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് നടിയുടെ ആരോപണം. വേദിയിലെ കൂട്ടത്തല്ലിനുശേഷം നടി സംവിധായകനെതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications











