twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പെണ്ണ് സ്വകാര്യ സ്വത്താണെന്നാണ് പല മൂരാച്ചികളുടേയും ധാരണ', തുറന്നടിച്ച് ഹരീഷ് പേരടിയും റിമയും

    |

    പാല സെന്റ് തോമസ് കോളജ് വിദ്യാർഥിനിയായിരുന്ന നിധിന എന്ന പെൺകുട്ടിയുടെ മരണം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരിലാണ് പ്രതിയായ അഭിഷേക് നിധിനയെ കൊലപ്പെടുത്തിയത്. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമല്ല. മാനസയെന്ന പെൺക്കുട്ടിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ ആൺസുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. കോളജ് ക്യാമ്പസിനുള്ളിൽ വെച്ചാണ് നിധിന എന്ന പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയ സംഭവം നടന്നത്.

    പ്രണയപ്പകയിൽ ഒടുങ്ങുന്ന പെൺക്കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. കൃത്യമായ ബോധവൽക്കരണം യുവതി യുവാക്കൾക്ക് നൽകുക എന്നത് തന്നെയാണ് ഏറ്റവും ഫലപ്രദമായ മാർ​ഗങ്ങളിൽ ഒന്ന്. പെൺകുട്ടികൾ പ്രണയം നിരസിക്കാൻ അർഹതയില്ലാത്തവരാണ് എന്ന ചിന്തയാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിൽ. അമ്മമാണ് നിധിനയ്ക്കുണ്ടായിരുന്നത്. അമ്മയെ ആശുപത്രിയിൽ പതിവ് ചികിത്സകൾക്കായി എത്തിച്ച ശേഷമാണ് നിധിന പരീക്ഷയെഴുതാൻ കോളജിൽ എത്തിയത്. തുടർന്നാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്.

    പെണ്ണ് സ്വകാര്യ സ്വത്തല്ല

    സംഭവത്തിൽ തങ്ങളുടെ പ്രതികരണം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും നടി റിമ കല്ലിങ്കലും. പെണ്ണ് സ്വാകര്യ സ്വത്താണെന്ന ചിന്താ​ഗതി പുരുഷന്മാരും മറ്റുള്ളവരും മാറ്റണമെന്നാണ് ഹരീഷ് പേരടി കുറിച്ചത്. പെൺകുട്ടികൾ ആരോടും കടപെട്ടിട്ടില്ലെന്നും അവരുടെ അഭിപ്രായ സ്വാതന്ത്രത്തേ തേപ്പ് എന്ന് അഭിസംബോധന ചെയ്യുന്നത് ശരിയായ രീതിയല്ലെന്നുമാണ് റിമ കല്ലിങ്കൽ കുറിച്ചത്. 'നിങ്ങൾക്ക് പെൺകുട്ടികളാണെങ്കിൽ നിർബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങൾ പഠിപ്പിക്കുക. കരാട്ടെ, കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാർഗങ്ങൾ. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് തൊണ്ണൂറ് ശതമാനം മുരാച്ചി പുരുഷൻമാരുടെയും ധാരണ. അതുകൊണ്ട് തന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരം വൈകാരിക ജന്മികളെ കീഴ്പ്പെടുത്താൻ പുതിയ കാലത്തിന്റെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക... പുതിയ ജീവിതം കെട്ടിപടുക്കുക...ആശംസകൾ...' എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

    'തേപ്പ്' എന്ന പട്ടം ചാർത്തലിനോട് പോകാൻ പറ

    'പെണ്‍കുട്ടികള്‍ തങ്ങളോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞ് മനസിലാക്കുക. പെണ്‍കുട്ടികള്‍ക്കുമുണ്ട് അവരുടേതായ ഒരു മനസ്മ... റ്റേത് മനുഷ്യനെയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ്. ശരിയാണ്... അവള്‍ മുമ്പ് നിങ്ങളെ സ്നേഹിച്ചിരിക്കും. ഇപ്പോള്‍ സ്നേഹിക്കുന്നില്ലായിരിക്കും. അല്ലെങ്കില്‍ നിങ്ങളോട് സ്നേഹത്തിലായിരിക്കുമ്പോൾ തന്നെ ആ സ്നേഹമാവില്ല അവള്‍ക്ക് പരമപ്രധാനം. ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും അവള്‍ക്കുണ്ട്. നിങ്ങള്‍ ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ..... നിങ്ങളുടെ 'തേപ്പ് കഥകളോ'ടും പട്ടം ചാര്‍ത്തലുകളോടും പോകാന്‍ പറ...' റിമ കല്ലിങ്കൽ കുറിച്ചു.

    പ്രണയ നൈരാശ്യമല്ല ഇത് അരുംകൊല

    പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ ദേഷ്യമാണ് നിധിനയുടെ അരുംകൊലയിലേക്ക് നയിച്ചതെന്ന് പ്രതി അഭിഷേക് സമ്മതിച്ചിട്ടുണ്ട്. കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയ്ക്കായി കോളജിലേക്ക് പോയ മകളെ കാത്തിരുന്ന നിധിനയുടെ അമ്മ അറിഞ്ഞത് മകളുടെ മരണവാര്‍ത്തയാണ്. പ്രണയപ്പകയിൽ തങ്ങളുടെ പ്രിയപ്പെട്ട മകളെ നഷ്ടപ്പെട്ടതിന്റെ പേരിൽ ഇന്നും നിരവധി കുടുംബങ്ങൾ കേരളത്തിൽ കണ്ണീരിൽ കഴിയുന്നുണ്ട്. പ്രണയനൈരാശ്യം, പ്രണയം നിരസിക്കല്‍, പ്രണയത്തിലെ സംശയങ്ങള്‍, പ്രണയപ്പക തുടങ്ങി എന്ത് പേരിട്ടുവിളിച്ചാലും നടന്നത് അരുംകൊലകൾ തന്നെയാണ്.

    Recommended Video

    കമന്റിട്ട് ചൊറിയാൻ വന്നവനെ കണ്ടം കടത്തി റിമ കല്ലിങ്കൽ | FilmiBeat Malayalam
    'നോ' പറയാനുള്ള അവകാശം സ്ത്രീക്കുണ്ട്

    ഒരു പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ അത് അംഗീകരിക്കാനുള്ള പാകത കൂടി ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. ഇഷ്ടം നിരസിക്കുന്നത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നില്ലെന്നും സ്നേഹവും പരിഗണനയും പിടിച്ചുവാങ്ങാനാവില്ലെന്നും ആണ്‍കുട്ടികളെ പഠിപ്പിക്കണം. സ്വന്തം അവകാശങ്ങളെ എന്ന പോലെ അന്യന്റെ അവകാശങ്ങളെക്കുറിച്ച് കൂടി ജനങ്ങളെ ബോധവാന്മാരാക്കേണ്ടതുണ്ട്. പ്രണയവും വിവാഹവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അധികാരവും പുരുഷനെന്ന പോലെ സ്ത്രീക്കുമുണ്ട്. അത് നിഷേധിക്കുന്നത് അവകാശ ലംഘനം തന്നെയാണ്.

    English summary
    Girls are no one's private property says malayalam movie stars hareesh peradi and rima
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X