നിവിന്‍ ഐ ലവ് യു

By Nirmal Balakrishnan

പ്രേമം എന്ന ചിത്രം കണ്ട് നായകന്‍ നിവിന്‍ പോളിയോടു പ്രണയം മൂത്തു നടക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്- നിവിന്‍ പോളി വിവാഹിതനാണ്, ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. ഒരുപക്ഷേ, എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരിക്കും. വീണ്ടും ഓര്‍മിപ്പിക്കാന്‍ കാരണം നിവിന്‍ പോളിയുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവമാണ്.

നിവിന്‍ പോളിയും ഭാര്യ റിന്നയും ഒരു ചടങ്ങിനു പോയപ്പോള്‍ ഒരു പെണ്‍കുട്ടി നിവിന്‍ പോളിയുടെ അടുത്തുചെന്ന് വളരെ നാടകീയമായി പറഞ്ഞു- ഐ ലവ് യു. ഇതുകേട്ടതും നിവിന്‍ പോളിയും റിന്നയും വല്ലാതെയായിപ്പോയി. ഇനിയും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിവിന്‍പോളി എല്ലാ ഇന്റര്‍വ്യൂവിലും ഭാര്യയും കുഞ്ഞുമുള്ള കാര്യം പ്രത്യേകം എടുത്തുപറയും. പെണ്‍കുട്ടികള്‍ വഴിയാധാരമാകരുതെന്നു മാത്രമല്ല, കുടുംബം കുളമാകരുതല്ലോ.

nivin-pauly

തട്ടത്തിന്‍ മറയത്തും വടക്കന്‍ സെല്‍ഫിയും വിജയിച്ചപ്പോഴുള്ള അവസ്ഥയിലല്ല നിവിന്‍ പോളിയിപ്പോള്‍. ധാരാളം പെണ്‍കുട്ടികള്‍ പ്രേമം മൂത്തു നടക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രേമത്തില്‍ നിവിന്‍ അവതരിപ്പിച്ച രണ്ടാമത്തെ വേഷമായ കോളജ് വിദ്യാര്‍ഥിയുടെ വേഷം. താടി വച്ച്, മീശ പിരിച്ചു നടക്കുന്ന നിവിന്റെ ഈ വേഷമാണ് സിനിമയില്‍ ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. അതുകൊണ്ട് കോളജ് പെണ്‍കുട്ടികള്‍ക്കെല്ലാം നിവിന്‍ പോളിയോട് ആരാധനയില്‍ കവിഞ്ഞൊരു പ്രേമമാണിപ്പോള്‍.

നിവിന്‍ ഭാര്യ റിന്ന, മകന്‍ ദാവീദ് എന്നിവരടങ്ങുന്നതാണു കുടുംബം. അഭിനയിക്കുന്നതെല്ലാം പ്രണയ ചിത്രങ്ങളാണെങ്കിലും സിനിമയില്‍ ഹീറോയായി തെളിയുന്നതിനു മുന്‍പു തന്നെ നിവിന്‍ പോളി വിവാഹിതനായിട്ടുണ്ട്. തട്ടത്തിന്‍ മറയത്ത് ഇറങ്ങുന്ന സമയത്താണ് മകന്‍ ദാവീദ് ജനിക്കുന്നത്. മകന്‍ ജനിച്ചതിനു ശേഷമാണ് നിവിന്‍ പോളിക്കു കൂടുതല്‍ ഹിറ്റുകള്‍ ലഭിക്കുന്നതും.

നിവിന്‍ പോളിയോടുള്ള ആരാധനയൊക്കെ കൊള്ളാം. എന്നാല്‍ അത് പ്രേമമായി മൂത്തുപോകരുതെന്നു മാത്രമാണ് നിവിന്‍ തന്നെ പറയരുത്. പ്രേമം കാണുന്ന പെണ്‍കുട്ടികള്‍ ജാഗ്രതൈ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X