പ്രിയ വാര്യരെ അനുകരിക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍.. എങ്ങനേണ്ട്.. എങ്ങനേണ്ട്....??
ഇന്റര്‍നാഷണല്‍ തരംഗമായി മാറിയിരിയ്ക്കുകയാണിപ്പോള്‍ മലയാളി നടി പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന ഗാനത്തിനൊപ്പമാണ് പ്രിയ ഹിറ്റായത്.
ഗാനരംഗത്ത് മുപ്പത് സെക്കന്റ് മാത്രമുള്ള പ്രിയയുടെ കണ്ണടിക്കലും പുരികം ഉയര്‍ത്തലും വൈറലായി. അതിനും മാത്രം എന്താണിതില്‍ ഉള്ളത് എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി ഇപ്പോള്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

കാണുമ്പോള്‍ എളുപ്പമെന്ന് തോന്നുമെങ്കിലും ആ കണ്ണടിയും പുരികക്കളിയും അത്ര എളുപ്പമല്ല. പ്രിയ ചെയ്തത് പോലെ ചെയ്തു നോക്കാന്‍ ചില പെണ്‍കുട്ടികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടുപോവുന്നു.
എന്നാല്‍ ചിലര്‍ പ്രിയയെക്കാള്‍ നന്നായി പുരികം ഉയര്‍ത്തുന്നുണ്ട്. ഒരു പെണ്‍കുട്ടി മ്യൂസിക്കിന് അനുസരിച്ച് പുരികം കൊണ്ട് നൃത്തം ചെയ്യിപ്പിക്കുന്നു. നാല് മിനിട്ട് 43 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വൈറലാകുന്ന ഈ വീഡിയോയും കൂടെ ഒന്ന് കണ്ടു നോക്കാം...


Click it and Unblock the Notifications