മസില്‍ കാണിച്ചാല്‍ പെണ്‍കുട്ടികള്‍ വീഴില്ല: ഉണ്ണി മുകുന്ദന്‍
തന്റെ ഭാവി വധു സങ്കല്‍പത്തെ കുറിച്ച് പലപ്രാവശ്യവും ഉണ്ണി മുകുന്ദന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സിനിമാ നടിയെയോ വലിയ വലിയ ജോലി ചെയ്യുന്ന മോഡേണ്‍ പെണ്‍കുട്ടിയെയൊന്നും ഉണ്ണിയ്ക്ക് വേണ്ട. തീര്‍ത്തും സാധാരണക്കാരനായി ജീവിക്കുന്ന ഉണ്ണിയ്ക്ക് ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിയെ മതി. വല്ല ടീച്ചറോ ബാങ്ക് ജോലിക്കാരിയോ അങ്ങനെ വല്ലതും.
അപ്പോള്‍ ചോദിച്ചേക്കാം ഉണ്ണി പിന്നെ ഈ മസിലൊക്കെ പെരുപ്പിച്ച് നടക്കുന്നത് പെണ്‍കുട്ടികളെ വീഴ്ത്താനല്ലേ എന്ന്. എന്നാല്‍ അല്ല. മസിലു പെരുപ്പിച്ച് നടന്നാല്‍ പെണ്‍കുട്ടികള്‍ വീഴുമെന്ന് ഉണ്ണി വിശ്വസിക്കുന്നില്ല. അങ്ങനെയെങ്കില്‍ എത്ര പ്രണയ ലേഖനങ്ങളും പ്രണയാഭ്യര്‍ത്ഥനകളും ഉണ്ണിയ്ക്ക് വരണമായിരുന്നു. അങ്ങനെയൊന്നും ഇക്കാലം വരെ ഉണ്ണിയ്ക്ക് ലഭിച്ചിട്ടില്ല.

അതിലൊന്നും പരാതിയുമില്ല. പേഴ്‌സണലായി അത്തരത്തില്‍ നിലക്കാത്ത ഫോണ്‍കോള്‍സോ കത്തുകളോ ലഭിച്ചില്ല. ആരാധകരുടെ കത്തുകള്‍കൊണ്ട് മുറി നിറഞ്ഞു എന്ന് തനിക്ക് മുന്നെ വന്നവര്‍ പറഞ്ഞ് ഉണ്ണി കേട്ടിട്ടുണ്ട്. അങ്ങനെയൊന്നും തനിക്കു വന്നില്ലെന്നാണ് നടന്‍ ഉദ്ദേശിച്ചത്. എന്തായാലും ഈ മസിലു പെരുപ്പിച്ചത് ഒരു പെണ്ണിനെ വീഴ്ത്തികളയാം എന്ന് വ്യാമോഹിച്ചിട്ടൊന്നുമല്ല.
ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഉണ്ണി കഷ്ടപ്പെട്ട് ബോഡി ബില്‍ഡപ് ചെയ്തത്. ഇപ്പോള്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യനിലാണ് ഉണ്ണി അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, അനൂപ് മേനോന്‍, നമിത പ്രമോദ് തുടങ്ങിയവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ടാല്‍ ഒരു 30-35 വയസ്സു തോന്നിക്കുമെങ്കിലും 26കാരനായ ഉണ്ണി ഇപ്പോഴേ വിവാഹത്തിന് തയ്യാറെടുത്തു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹമുണ്ടാകുമത്രെ.


Click it and Unblock the Notifications











