മാമാങ്കത്തിലൂടെ മമ്മൂട്ടി ആരാധകരെ ഞെട്ടിക്കുമെന്ന് അണിയറപ്രവര്‍ത്തകന്റെ സാക്ഷ്യപ്പെടുത്തല്‍, കാണൂ!
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയുന്ന ഉത്തരമായിരിക്കും മാമാങ്കം. മലയാള സിനിമ ഒന്നടങ്കം കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.
യുവതാരങ്ങളും ബോളിവുഡിലെ പ്രമുഖ താരങ്ങളുമടക്കം വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു സംവിധായകനായ സജീവ് പിള്ള അറിയിച്ചിരുന്നത്. യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നീരജ് മാധവ്, ക്വീനിലെ യുവതാരമായ ധ്രുവന്‍ എന്നിവര്‍ മാമാങ്കത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള ലേറ്റസ്‌ററ് വിശേഷങ്ങള്‍ അറിയാന്‍ വായിക്കൂ.

മമ്മൂട്ടി ഞെട്ടിക്കും
മാമാങ്കത്തിലൂടെ മമ്മൂട്ടി ആരാധകരെ ഞെട്ടിക്കുമെന്ന് ആരാധകര്‍ക്ക് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണെങ്കിലും ഇതേ കാര്യത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകന്റെ സാക്ഷ്യപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഈ പറച്ചിലിന് പിന്നില്‍ ശക്തമായ കാരണമുണ്ട്
കേവലമൊരു പറച്ചിലല്ല അതിനും അപ്പുറത്ത് ശക്തമായ കാരണങ്ങള്‍ നിരത്തിയാണ് ജികെ ഗോപകുമാര്‍ ഇക്കാര്യം സാധൂകരിക്കുന്നത്. മാമാങ്കത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിക്കുന്നതിനിടയില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം
മമ്മൂട്ടി പ്രവര്‍ത്തിക്കുന്നതിനിടയിലെ അനുഭവത്തെക്കുറിച്ചാണ് അദ്ദേഹം വിവരിച്ചിട്ടുള്ളത്. താരത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. മാമാങ്കത്തിന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകള്‍
മാമാങ്കത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേമ്ടി മമ്മൂട്ടി നടത്തിയ തയ്യാറെടുപ്പുകള്‍ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

പരിക്ക് വകവെക്കാതെ
വാള്‍ കൊണ്ടുള്ള രംഗം ചിത്രീകരിക്കുന്നതിനിടയില്‍ മമ്മൂട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ആ പരിക്ക് വകവെക്കാതെയാണ് അദ്ദേഹം ആ രംഗം പൂര്‍ത്തിയാക്കിയത്. പൂര്‍ണ്ണതയ്ക്ക് വേണ്ടി ഒരു രംഗം റീ ഷൂട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഈ സംഭവം.

ഇന്ത്യന്‍ സിനിമയുടെ അഭിമാനം
മലയാളത്തിലെ ഏറ്റവും വലിയ സിനിമയായി മാറുന്ന മാമാങ്കം ഇന്ത്യന്‍ സിനിമയുടെ അഭിമാന ചിത്രമായി മാറുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഗോപകുമാര്‍ കുറിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രം
മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രമായി മാമാങ്കം മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി ഈ സിനിമയെ വിശേഷിപ്പിച്ചത്.

നീരജും ഉറപ്പ് നല്‍കിയിട്ടുണ്ട്
മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്ന് യുവതാരം നീരജ് മാധവും വ്യക്തമാക്കിയിരുന്നു. നീരജിന്റെ ഭാഗങ്ങള്‍ ഇതിനോടകം തന്നെ ചിത്രീകരിച്ച് കഴിഞ്ഞുവെന്നും താരം അറിയിച്ചിരുന്നു.

ക്യൂനിലെ യുവതാരം എത്തി
ക്യൂനിലൂടെ ശ്രദ്ധേയനായ യുവതാരം ധ്രുവനും മാമാങ്കത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. താരം സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. നീരജിനും ധ്രുവനുമൊ്പ്പമുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

സാങ്കേതിക മികവൊരുക്കാന്‍ ബാഹുബലി സംഘം
ബാഹുബലിയുടെ അണിയറപ്രവര്‍ത്തകരാണ് മാമാങ്കത്തിന്‍റെയും സാങ്കേതിക വിഭാഗം നിയന്ത്രിക്കുന്നത്. അതുകൊണ്ട് തന്നെ സാങ്കേതിക മികവിന്‍റെ കാര്യത്തില്‍ ഈ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്.

ആക്ഷന്‍ രംഗങ്ങള്‍ നിയന്ത്രിക്കാന്‍
ബോളിവുഡ് ആക്ഷന്‍ കോറിയോഗ്രാഫറായ കെച്ച് കെബഡ്കീയാണ് മാമാങ്കത്തിന്‍റെ സ്റ്റണ്ട് കോറിയോഗ്രാഫര്‍. സിനിമയില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ് കാണൂ
മാമാങ്കത്തിന്‍രെ പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് കാണൂ.


Click it and Unblock the Notifications