»   » സൈറ ബാനുവില്‍ മോഹന്‍ലാലിന്റെ സസ്‌പെന്‍സ്.. ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സൂപ്പര്‍സ്റ്റാര്‍

സൈറ ബാനുവില്‍ മോഹന്‍ലാലിന്റെ സസ്‌പെന്‍സ്.. ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സൂപ്പര്‍സ്റ്റാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

ആര്‍ ജെ ഷാനിന്റെ തിരക്കഥയില്‍ നവാഗതനായ ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. മഞ്ജു വാര്യരും അമല അക്കിനേനിയും ഷെയിന്‍ നിഗവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്.

പല നടന്മാര്‍ക്കും ഇല്ലാത്ത ഒന്ന് ഇയാളിലുണ്ട്; ഷെയിന്‍ നിഗത്തിനെ ചേര്‍ത്ത് പിടിച്ച് ജോയ് മാത്യു


ചിത്രത്തില്‍ ഒരു സസ്‌പെന്‍സ് കഥാപാത്രവുമായി മോഹന്‍ലാല്‍ എത്തുന്നുണ്ട്. കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സൂപ്പര്‍സ്റ്റാര്‍ പറയുന്നു.


മോഹന്‍ലാലിന്റെ വേഷം

ഷെയിന്‍ നിഗത്തിന്റെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശാരീരികമായിട്ടല്ല, ലാലിന്റെ ശബ്ദം മാത്രമേ ചിത്രത്തിലുള്ളൂ. എന്നാല്‍ മോഹന്‍ലാലും ചിത്രത്തിലുണ്ട് എന്ന പ്രതീതി ജനിപ്പിയ്ക്കുന്നു. പീറ്റര്‍ ജോര്‍ജ്ജ് എന്നാണ് കഥാപാത്രത്തിന്റെ പേര്.


മഞ്ജു പറഞ്ഞത്

കെയര്‍ ഓഫ് സൈറ ബാനുവിന് ലഭിച്ച ദൈവിക സ്പര്‍ശമാണ് ലാലേട്ടന്റെ സാമിപ്യം എന്നാണ് ചിത്രത്തിലെ ലാലിന്റെ വേഷത്തെ കുറിച്ച് മഞ്ജു വാര്യര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് ലാല്‍ ചിത്രത്തിന്റെ ഭാഗമായതിന്റെ സന്തോഷം മഞ്ജു പങ്കുവച്ചത്


മഞ്ജുവിന്റെ വേഷം

കരിയറില്‍ ആദ്യമായി മഞ്ജു ഒരു മുസ്ലീം കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ ചിത്രത്തിലാണ്. പോസ്റ്റു വുമണാണ് മഞ്ജു അവതരിപ്പിയ്ക്കുന്ന സൈറ ബാനു എന്ന ടൈറ്റില്‍ കഥാപാത്രം. ആദ്യകാല മഞ്ജുവിനെ ഓര്‍മിപ്പിയ്ക്കുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തില്‍ മഞ്ജുവിന്റേത്.


ഷെയിന്‍ നിഗം

മോഹന്‍ലാലിന്റെ മകനായും, മഞ്ജു വാര്യരുടെ വളര്‍ത്തു മകനായിട്ടുമാണ് ഷെയിന്‍ നിഗം ചിത്രത്തിലെത്തുന്നത്. ജോഷോ പീറ്റര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. അച്ഛനെ പോലെ വലിയൊരു ഫോട്ടോഗ്രാഫര്‍ ആകാനാണ് ജോഷോയുടെ ആഗ്രഹം.


അമല അക്കിനേനി

21 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ സൂര്യപുത്രിയിലെ നായിക അമല അക്കിനേനി സൈറ ബാനുവിലൂടെ മലയാളത്തില്‍ തിരിച്ചെത്തി. ആനി ജോണ്‍ തറവാടി എന്ന അഡ്വക്കറ്റിന്റെ വേഷത്തിലാണ് അമല ചിത്രത്തിലെത്തുന്നത്.


English summary
Glad to be a part of C/O Saira Banu : Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam