സിനിമയുടെ ഭാഗമാണ് ഗ്ലാമര്‍: പ്രിയാമണി
മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങി തെന്നിന്ത്യന്‍ ഭാഷകള്‍ കൂടാതെ ചന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിലൂടെ ബോളിവുഡിലും ഒന്ന് കയറിയിറങ്ങി പ്രിയാമണി. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മലയാളത്തിലെത്തുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് വരവ്.
തീര്‍ത്തും കുടുംബ ചിത്രമാണ് ഞങ്ങളുടെ വീട്ടിലെ അതിഥികള്‍. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ ഒട്ടും മടിയില്ലാത്ത പ്രിയാമണി ഒരു സമ്പൂര്‍ണ കുടുംബ ചിത്രത്തില്‍ എത്തുമ്പോള്‍ എങ്ങനെയിരിക്കുമെന്നാണ് ചിലരുടെ സന്ദേഹം. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിന് പ്രിയ്ക്ക് പ്രിയയുടേതായ ന്യായീകരണങ്ങളുണ്ട്.

സിനിമയുടെ ഭാഗം തന്നെയാണ് ഗ്ലാമര്‍ എന്നാണ് പ്രിയാമണി പറയുന്നത്. കഥാപാത്രം ആവശ്യപ്പെട്ടാല്‍ ഒരു പരിധി വരെ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്നതിന് തെറ്റില്ലെന്നും പ്രിയാ മണി പറയുന്നു. അതേ സമയം ബിക്കിനി വേഷങ്ങളുടെ കാര്യത്തിലോ എന്ന ചോദ്യത്തിന് ബിക്കിനി അണിഞ്ഞ് അഭിനയിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
വാല്‍കഷ്ണം: അപ്പോള്‍ ഈ അടുത്തു കണ്ട ചില അന്യഭാഷാ ചിത്രങ്ങളില്‍ കണ്ട ബിക്കിനി വേഷങ്ങളോ എന്ന് ചോദിക്കുന്നവരുണ്ടാകാം. അത് നേരത്തെ പറഞ്ഞ പരിധിയില്‍ പെടുത്താം. ആ പരിധിക്കകത്താകാം.


Click it and Unblock the Notifications