»   » 'ഗ്ലോബി'ന് പ്രചോദനമായത് ദുല്‍ഖറിന്റെ ആ പ്രവര്‍ത്തി. അതും ഒരു താരത്തില്‍ നിന്നും പ്രതീക്ഷിക്കാത്തത്

'ഗ്ലോബി'ന് പ്രചോദനമായത് ദുല്‍ഖറിന്റെ ആ പ്രവര്‍ത്തി. അതും ഒരു താരത്തില്‍ നിന്നും പ്രതീക്ഷിക്കാത്തത്

Posted By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന് ആദരവുമായി മേക്കപ്പ് സഹായി എവി രതീഷ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റുന്ന താരത്തിന്റെ ശീലത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഗ്ലോബ് എന്ന ഹ്രസ്വചിത്രം ഒരുക്കിയിട്ടുള്ളത്.

10 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയിലും നിത്യജീവിതത്തിനിലും കണ്ട വേദനിപ്പിക്കുന്ന പരിസ്ഥിതിക്കാഴ്ചകളാണ് ഗ്ലോബിന് പ്രേരകമായത്. ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടല്‍ മുതല്‍ മേക്കപ്പ് സഹായിയായി രതീഷ് കൂടെയുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി സിനിമയുടെ ലൊക്കേഷനിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പെറുക്കി മാറ്റുന്ന ദുല്‍ഖര്‍ സല്‍മാനെ കണ്ടപ്പോഴാണ് രതീഷിലെ പരിസ്ഥിതി സ്‌നേഹി ഉണര്‍ന്നത്. പ്രതിഫലം വാങ്ങിക്കാതെ ചിത്രത്തിന് പശ്ചാത്തലമൊരുക്കാന്‍ ഗോപി സുന്ദറും എത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സര്‍വ്വ പിന്തുണയുമായി ദുല്‍ഖറും കൂടെയുണ്ടായിരുന്നു.

ദുല്‍ഖറിന്റെ പ്രവൃത്തിയില്‍ നിന്നും പ്രചോദനം

ഷൂട്ടിങ്ങ് ലൊക്കേഷനിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദുല്‍ഖര്‍ സല്‍മാന്‍ പെറുക്കി മാറ്റുന്നത് കണ്ടതോടെയാണ് സന്തത സഹചാരി കൂടിയായ രതീഷിന്റെ മനസ്സിലെയും പരിസ്ഥിതി സ്‌നേഹി ഉണര്‍ന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശനം ഉള്‍പ്പെടുത്തി ഹ്രസ്വചിത്രം ചെയ്യാനുള്ള തുടക്കം അവിടെ നിന്നായിരുന്നു.

പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാന്‍

പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതികരിക്കുന്നതിനായി ഹ്രസ്വചിത്രം ഒരുക്കാനുള്ള രതീഷിന്റെ ശ്രമത്തിന് സകല പിന്തുണയുമായി ദുല്‍ഖര്‍ സല്‍മാനും രതീഷിനൊപ്പമുണ്ടായിരുന്നു. പ്രതിഫലം വാങ്ങാതെ ചിത്രത്തിന് പശ്ചാത്തലമൊരുക്കാന്‍ ഗോപി സുന്ധറും എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ നടക്കുകയായിരുന്നു.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്നു

ചേച്ചിയുടെ പഠനാവശ്യത്തിനായി ഗ്ലോബ് വാങ്ങിക്കാന്‍ പോകുന്ന നന്ദു എന്ന ബാലനിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ചന്ദ്രേട്ടന്‍ എവിടെയാ, കലി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട ഇല്‍ഹാനാണ് നന്ദുവായി എത്തുന്നത്. ചേച്ചിയുടെ വേഷത്തില്‍ അനശ്വരയാണ് എത്തിയത്. ഉദാബരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായി വേഷമിടുന്നതും അനശ്വരയാണ്.

പരിസ്ഥിതി ദിനത്തില്‍ പ്രകാശിപ്പിക്കുന്നു

സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം തന്നെ നിരവധി പേര്‍ ഗ്ലോബിന്റെ ടീസര്‍ കണ്ടു കഴിഞ്ഞു. ചിത്രത്തിന് വേണ്ടി ഗ്ലോബ് എന്ന പേരില്‍ ഫേസ് ബുക്കില്‍ ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഹ്രസ്വചിത്രത്തിന്റെ പ്രകാശനം നടത്തും.

ഗ്ലോബിന്റെ ട്രെയിലര്‍ കാണൂ

English summary
New short film Globe will release on June 5.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam