പുതുവത്സര രാവ് അവിസ്മരണയീമാക്കാൻ സംഗീത നിശ, ഗലേറിയ മ്യൂസിക്ക് ഫെസ്റ്റിവൽ 2.0യ്ക്ക് ഒരുങ്ങി കോഴിക്കോട്
പുതിയ പ്രതീക്ഷകളോടെയും ആഘോഷാരവങ്ങളോടെയും ലോകം 2025നെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. കോഴിക്കോടുകാർക്ക് പുതുവത്സര രാവ് അവിസ്മരണയീമാക്കാൻ വമ്പൻ സംഗീത നിശ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ഗോകുലം ഗലേറിയ മാളും ഗോകുലം ഗ്രാൻഡും. ഗലേറിയ മ്യൂസിക്ക് ഫെസ്റ്റിവൽ 2.0 എന്ന് പേരിട്ടിക്കുന്ന മ്യൂസിക്ക് ഷോ സംഗീതപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവൻ്റുകളിലൊന്ന് കൂടിയാണ്.
കോഴിക്കോടിന്റെ ഹൃദയഭാഗത്ത് നടക്കാൻ പോകുന്ന ഇവന്റിൽ സംഗീത ലോകത്തെ പ്രതിഭകൾ പങ്കെടുക്കും. ഡിസംബർ 31ന് ഗോകുലം ഗലേറിയ മാളിന്റെ റൂഫ് ടോപ്പിൽ നടക്കുന്ന മ്യൂസിക്ക് ഷോ ഗായകന്മാരായ ഹിഷാം അബ്ദുൾ വഹാബ്, വേടൻ, ഗബ്രി, ട്രെമന്റ് എന്നിവർ നയിക്കും.

സംഗീതത്തിന്‍റെ ഹൃദയം തൊട്ടറിഞ്ഞ സംഗീതജ്ഞനാണ് ഹൃദയം എന്ന ചിത്രത്തിലെ 'ദർശന' എന്ന പാട്ടിലൂടെ പ്രിയങ്കരനായി മാറിയ ഹിഷാം അബ്‌ദുൽ വഹാബ്. 2007ൽ സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി തുടങ്ങിയ ഹിഷാമിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലെ അറിയപ്പെടുന്ന പിന്നണി ഗായകൻ എന്നത് കൂടാതെ സംഗീത സംവിധായകരുടെ പട്ടികയിലും ഇടംപിടിച്ച് കഴിഞ്ഞു ഹിഷാം.
മലയാളം റാപ്പർമാരുടെയിടയിൽ അടുത്തിടെ ഏറെ ശ്രദ്ധേയനായ ഗായകനാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയിസ് ഓഫ് വോയ്‌സ്‌ലെസ് എന്ന ഗാനമായിരുന്നു വേടൻ ആദ്യമായി പുറത്തിറക്കിയത്. ഇതോടെ പൊളിറ്റിക്കൽ റാപ്പര്‍ എന്ന ലേബലിൽ വേടൻ അറിയപ്പെടുകയുണ്ടായി.
പിന്നണി ഗാനരംഗത്തും സജീവമായ വേടനും ഗലേറിയ മ്യൂസിക്ക് ഫെസ്റ്റ് 2.0യിൽ പാടും. കോഴിക്കോടിനെ ആവേശത്തിലാക്കാൻ ഹിഷാമിനും വേടനുമൊപ്പം മ്യുസിഷൻസായ ഗബ്രിയും ട്രെമന്റും ചേരും. മ്യൂസിക്ക് ഷോ എന്നതിലുപരിയായി അതിശയകരമായ ലൈവ് പെർഫോമൻസുകൾ, ഫൈവ്സ്റ്റാർ ബുഫെ, ഗംഭീരമായ കൗണ്ട്ഡൗൺ, വെടിക്കെട്ട് എന്നിവയും സംഗീതനിശയുടെ ഭാഗമായി കാണികൾക്ക് ആസ്വദിക്കാൻ കഴിയും. പ്യൂമ, റേഡിയോ മാംഗോ, ജോഷ്, വൺഇന്ത്യ, ടിക്കർ ഇവന്റ്സ് എന്നിവരാണ് അസോസിയേറ്റ് സ്പോൺസർമാർ.
സമാനതകളില്ലാത്ത സ്പോൺസർഷിപ്പും ഹൈപ്പും മൂലം ഗലേറിയ മ്യൂസിക്ക് ഫെസ്റ്റ് 2.0 ഇതിനകം സംസ്ഥാനത്തുടനീളവും പുറത്തും ശ്രദ്ധനേടി കഴിഞ്ഞു. സംഗീതത്തിൻ്റെയും വിനോദത്തിൻ്റെയും സമ്പൂർണ്ണ സമന്വയം വാഗ്ദാനം ചെയ്യുന്ന ഗോകുലം ഗലേറിയ മ്യൂസിക്ക് ഫെസ്റ്റ് 2.0യുടെ ഭാഗമാകുന്നതിനുള്ള പ്രവേശന ടിക്കറ്റുകൾ എത്രയും വേഗം കരസ്ഥമാക്കൂ.
ഈ വർഷത്തെ ഏറ്റവും എക്സ്ക്ലൂസീവ് ഇവൻ്റുകളിലൊന്ന് അനുഭവിക്കാനുള്ള സുവർണാവസം കൂടിയാണ് ഗോകുലം ഗലേറിയ മാളും ഗോകുലം ഗ്രാൻഡും ചേർന്ന് ഒരുക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ 7594057781 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications











