»   » ഗോവ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 20 ന്

ഗോവ ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 20 ന്

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള നവംബര്‍ 20 മുതല്‍ ഗോവയില്‍ നടക്കും. 10 ദിവസങ്ങളിലായി 160 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

15 ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനായുള്ള സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമകളുടെ പ്രത്യേക വിഭാഗം ഇത്തവണത്തെ പ്രത്യേകതയാണ്. ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 15 നോണ്‍ ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

IFFI

ഇന്ത്യന്‍ പനോരമയില്‍ ഇത്തവണ ആറ് ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുക. പിവി ഷാജികുമാറിന്റെ ഖതയെ ആസ്പദമാക്കി കെആര്‍ മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് ആണ് ഉദ്ഘാടന ചിത്രം. കമല്‍ സംവിധാനം ചെയ്ത പൃഥ്വിരാ ചിത്രം സെല്ലുലോയ്ഡ്, ജോയ് മാത്യുവിന്റെ ഷട്ടര്‍, ശ്യാപ പ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ്, സലീം അഹമ്മദിന്റെ കുഞ്ഞനന്തന്റെ കഥ സിദ്ധാര്‍ത്ഥ ശിവയുടെ 101 ചോദ്യങ്ങള്‍ എന്നിവയാണ് ഇന്ത്യന്‍ പനോരമയിലെ മറ്റ് മലയാള ചിത്രങ്ങള്‍

ജിറി മെന്‍സിലിന്റെ പുതിയ ചിത്രം 'ദ ഡോണ്‍ ജൂവാന്‍സ്' ആണ് ഉദ്ഘാടന ചിത്രം. ജസ്റ്റിന്‍ ചാഡ്‌വിക് സംവിധാനം ചെയ്ത 'മണ്ടേല ലോങ് വാക്ക് ടു ഫ്രീഡം' ആയിരിക്കും സമാപനച്ചിത്രം. ജപ്പാനില്‍ നിന്നുള്ള സിനിമകളാണ് ഇത്തവണത്തെ കണ്‍ട്രി ഫോക്കസ് .

മികച്ച ചിത്രത്തിന് ഇന്ത്യന്‍ സിനിമ സെന്റിനറി അവാര്‍ഡ് നല്‍കും. മൊത്തം 13.2 കോടി രൂപ സമ്മാനത്തുകയുള്ള പുരസ്‌കാരങ്ങളാണ് ഇത്തവണ ഉള്ളത്.

സമഗ്ര സംഭാവനകള്‍ക്കുള്ള ആജീവനാന്ത പുരസ്‌കാരം ഇപ്രശസ്ത ചെക് റിപബ്ലിക്കന്‍ സംവിധായകന്‍ ജിറി മെന്‍സിലിന് നല്‍കും. സംവിധായകന്‍, നടന്‍, തിരകഥാകൃത്ത്, നാടക സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ഥ മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ജിറി മെന്‍സില്‍.

'സെഡ്മാന്‍ വാക്കിംങ്' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡണ്‍, പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി, പോളിഷ് ഫിലിംമേക്കര്‍ അഗ്നിയേസ്‌ക ഹോളന്‍ഡ്, ബോളിവുഡ് നടി രേഖ, ഗായിക ആശാഭോസ്‌ലെ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.

English summary
Goa International Film Festival to start on November 20.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam