ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറി അജു വര്‍ഗീസും. പണ്ട് ഹരിശ്രീ അശോകനും ജഗതി ശ്രീകുമാറുമൊക്കെ ചെയ്ത കഥപാത്രങ്ങളായാണ് അജു എത്തുന്നത്. ഏത് നടന്മാര്‍ക്കൊപ്പവും സന്തതസഹചാരിയായി അജു ഉണ്ടാകും. പക്ഷെ പണ്ടത്തെ പോലെ വെറുമൊരു സഹ നടന്‍ എന്ന നിലയില്‍ മാറി, തന്റേതായ അഭിനയം എല്ലാ ചിത്രത്തിലും കാഴ്ച വയ്ക്കാന്‍ അജുവിന് സാധിക്കാറുണ്ട്.
മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, ദിലീപ് പോലുള്ള യുവനായകന്മാര്‍ക്കൊപ്പവും അജു ഒരുപോലെ ഇണങ്ങും. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അജുവിന് അത്തരമൊരു അവസരം പടച്ചോന്‍ ഉണ്ടാക്കി കൊടുത്തതുകൊണ്ടാവാം, അജു ഫേസ്ബുക്കിലെഴുതി, 'ഈ പടച്ചോന്‍ ആളൊരു സംഭവം തന്നെയാണെന്ന്'. ഓരോ നടനൊപ്പം അഭിനയിക്കുമ്പോഴും ഞാന്‍ ദൈവത്തിന് നന്ദി പറയാറുണ്ടെന്നും അജു പറഞ്ഞു.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്' എന്ന ചിത്രത്തിലാണ് അജു മമ്മൂട്ടിയുടെ സന്തതസഹചാരിയായി വേഷമിട്ടത്.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
'പെരുച്ചാഴി' എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അഭിനയം ശ്രദ്ധേയമാണ്. ചിത്രത്തില്‍ കോമഡിയുടെ കാര്യത്തില്‍ മോഹന്‍ലാലിനോട് മത്സരിച്ചുനില്‍ക്കുകയായിരുന്നു അജു

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
'റിങ് മാസ്റ്റര്‍' എന്ന ചിത്രത്തിലാണ് ദിലീപിനൊപ്പം അജു എത്തിയത്. 'മായാമോഹിനി' എന്ന ചിത്രത്തിലും ഒരു ചെറിയ റോളുണ്ടായിരുന്നു.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
'പണ്യാളന്‍ അഗര്‍ബത്തീസ്' എന്ന രഞ്ജിത്ത് ശങ്കറിന്റെ ചിത്രത്തില്‍ ജയസൂര്യയുടെ കൂടെ അഭിനയിച്ചു. ഇപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിക്കുന്നു

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
'സെവന്‍സ്' എന്ന ചിത്രത്തില്‍ കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ചെങ്കിലും 'പോളി ടെക്‌നിക്കി'ലെ അഭിനയമാണ് ഈ കൂട്ടുകെട്ടിനെ പുറത്തെടുത്ത് കാട്ടിയത്.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
ബൈസിക്കള്‍ തീവ്‌സ്, പകിട തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫിനൊപ്പവും അഭിനയിച്ചു.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
അജുവിന്റെ ഏറ്റവും അടുത്ത കൂട്ട് നിവിനും, നിവിന്റെ ഏറ്റവും അടുത്ത കൂട്ട് അജുവും ആണെന്ന് പറയാം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങളില്‍ ആ വിജയം കണ്ടതാണ്.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
'വെള്ളിമൂങ്ങ' എന്ന ചിത്രം വിജയ്ച്ചതോടെ അജുവും ബിജുവും തമ്മിലുള്ള കൂട്ടുകെട്ടും പ്രേക്ഷകര്‍ ആസ്വദിച്ചു.

ഈ പടച്ചോന്‍ ആളൊരു സംഭവമാണെന്ന് അജു വര്‍ഗീസ്
വിനീത് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളില്‍ അഭിനയ്‌ച്ചെങ്കിലും വിനീതിന്റെ കൂടെ അഭിനയിത്താന്‍ ഇപ്പോഴാണ് അജുവിന് ഒരു അവസരം ലഭിച്ചത്

Click it and Unblock the Notifications