ഗോഡ്‌സ് ഓണ്‍ കണ്‍ട്രി- പുതിയ റോഡ് മൂവി

By Nirmal Balakrishnan

ഇത് റോഡ് മൂവികളുടെ കാലമാണല്ലോ. ട്രാഫിക്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിവയ്ക്കുശേഷം ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ഫഹദ് ഫാസില്‍ ആദ്യമായി റോഡ് മൂവിയില്‍ അഭിനയിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്. വാസുദേവ സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, ശ്രീനിവാസന്‍, മൈഥിലി, ഇഷാ തല്‍വാര്‍, ലെന എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍.

ഒരേ ലക്ഷ്യത്തോടെ കൊച്ചിയിലെത്തുന്ന മൂന്നുപേരുടെ കഥയാണ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി. ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തുന്ന മനു (ഫഹദ്), പബഌക് പ്രോസിക്യൂട്ടര്‍ മാത്തന്‍ തരകന്‍ (ശ്രീനിവാസന്‍), ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് (ലാല്‍) എന്നിവരും അവര്‍ക്കൊപ്പമുള്ളവരുടെയും കഥയാണിത്. മനുവിനെ സഹായിക്കുന്ന അഭിരാമിയായി മൈഥിലി അഭിനയിക്കുന്നു. മൈഥിലിയുടെ ആക്ഷന്‍ സീനുകളും ചിത്രത്തിലുണ്ട്.

Fahad Fazil

ട്രാഫിക് എന്ന ചിത്ത്രതിന്റെ ചുവടു പിടിച്ചാണ് ഈചിത്രവും ഒരുങ്ങുന്നത്. മലയാളത്തില്‍ ഇപ്പോള്‍ ട്രന്‍ഡായി കൊണ്ടിരിക്കുകയാണ് റോഡ് മൂവി. നിരവധിചിത്രങ്ങള്‍ ഇതുപോലെ ഒരുങ്ങുന്നുണ്ട്. ട്രാഫികും നീലാകാശവും വന്‍ ഹിറ്റായതോടെയാണ് പല ന്യൂജനറേഷന്‍ സംവിധായകരും ഇത്തരത്തിലുള്ള ചിത്രത്തിലേക്കു തിരിഞ്ഞത്.

ഫഹദിന്റെ പുതുവര്‍ഷത്തെ ആദ്യ റിലീസ് ചിത്രവും ഇതായിരിക്കും. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഇതോടൊപ്പം അഭിനയിക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X