twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!

    ഈ വര്‍ഷം തിയറ്ററിലെത്തിയ ടൊവിനോയുടെ മൂന്ന് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി.

    By Karthi
    |

    മുന്‍നിര താരങ്ങള്‍ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴുമ്പോള്‍ യുവതരാങ്ങള്‍ ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ കാണാന്‍ കഴിയുന്നത്. മുന്‍നിര താരങ്ങളില്‍ ഈ വര്‍ഷം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവച്ചത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്.

    ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???

    ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!ഇത്രെയൊക്കെ ആയിട്ടും ജയറാം പഠിച്ചില്ലേ??? കൊട്ടിഘോഷിച്ചെത്തിയ അച്ചായന്‍സ് ആദ്യ ദിനം നേടിയത്!!!

    യുവതാരങ്ങളില്‍ മൂന്ന് മിന്നുന്ന വിജയവുമായി ബോക്‌സ് ഓഫീസില്‍ താരമായി നില്‍ക്കുകയാണ് ടോവിനോ തോമസ്. എസ്ര, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഗോദയും ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തുകയാണ്.

    15 കാരിയുടെ ഫോണ്‍വിളിയില്‍ സംശയം!! അമ്മയുടെ താക്കീത്, പെണ്‍കുട്ടി ആ കടുംകൈ ചെയ്തു!!

    ബാഹുബലിക്കൊപ്പം

    ബാഹുബലിക്കൊപ്പം

    ബാഹുബലിയെ പേടിച്ച് മുമ്പ് പ്രഖ്യാപിച്ചതിലും ഒരു ദിവസം വൈകി റിലീസ് ചെയ്ത ചിത്രമായിരുന്നു ഗോദ. നല്ല തിയറ്ററുകള്‍ ലഭ്യമല്ലാത്തതായിരുന്നു ചിത്രം വൈകാന്‍ കാരണം. ബാഹുബലി മൂന്നാഴ്ച പിന്നിട്ടിട്ടും മികച്ച കളക്ഷനും പ്രതികരണവും നേടുന്ന അവസരത്തിലായിരുന്നു ഗോദയുടെ റിലീസ്.

    ഗോദ മുന്നോട്ട്

    ഗോദ മുന്നോട്ട്

    ബാഹുബലിയുടെ തരംഗത്തിനിടയിലും മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടാനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് നിലനിര്‍ത്താനും ഗോദയ്ക്ക് കഴിഞ്ഞു. ആദ്യ ദിനം ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം പിന്നീടുള്ള ദിനങ്ങളിലും അത് നിലനിര്‍ത്താനായി.

    അച്ചായന്‍സിനെ മലര്‍ത്തിയടിച്ചു

    അച്ചായന്‍സിനെ മലര്‍ത്തിയടിച്ചു

    ഗോദയ്‌ക്കൊപ്പം തിയറ്ററിലെത്തിയ ആഘോഷ ചിത്രം അച്ചായന്‍സിനെ ആദ്യ ദിനം തന്നെ മലര്‍ത്തിയടിച്ച് ബോക്‌സ് ഓഫീസില്‍ ആധിപത്യം നേടിയിരിക്കുകയാണ്. ജയറാം നായകനായ ചിത്രത്തിന് കാര്യമായ വെല്ലുവിളി ഗോദയ്ക്ക് നേരെ ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

    നാലാം ദിനം

    നാലാം ദിനം

    ചിത്രം റിലീസ് ചെയ്ത് നാല് ദിനം പിന്നിട്ടപ്പോള്‍ നേട്ടം ഗോദയ്ക്കാണ്. നാല് ദിവസം കൊണ്ട് ഗോദ നേടിയത് 4.16 കോടിയാണ്. ആദ്യ ദിനത്തിന്റെ തിരിച്ചടി അതിജീവിച്ച് അച്ചായന്‍സ് അഞ്ച് ദിവസം കൊണ്ട് നാല് കോടി പിന്നിട്ടു. മൊത്തം കളക്ഷനില്‍ അച്ചായന്‍സ് ആറ് കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്.

    ജയറാമിനെതിരെ ടൊവിനോ

    ജയറാമിനെതിരെ ടൊവിനോ

    ജയറാമിനേപ്പൊലൊരു മുന്‍നിര നായകന്റെ ചിത്രത്തെ പിന്നിലാക്കിയാണ് യുവതാര ടൊവിനോ കുതിക്കുന്നത്. ജയറാമിന്റെ മുന്‍ചിത്രം സത്യ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടപ്പോള്‍ ടൊവിനോ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍വിജയമായി.

    യുവതാരങ്ങളില്‍ മുന്നില്‍

    യുവതാരങ്ങളില്‍ മുന്നില്‍

    മൂന്ന് ചിത്രങ്ങളാണ് ഈ വര്‍ഷം ടൊവിനോയുടേതായി റിലീസ് ചെയ്തത്. അതില്‍ രണ്ട് ചിത്രങ്ങളിലും ടൊവിനോ ആയിരുന്നു നായകന്‍. പൃഥ്വിരാജ് നായകനായ എസ്രയില്‍ ടൊവിനോയ്ക്ക് ശ്രദ്ധേയ വേഷമായിരുന്നു. ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടി. മറ്റ് യുവതാരങ്ങള്‍ക്കൊന്നും അവകാശപ്പെടാന്‍ കഴിയാത്ത വിജയമാണിത്.

    കുഞ്ഞിരാമായണത്തിന് ശേഷം

    കുഞ്ഞിരാമായണത്തിന് ശേഷം

    കുഞ്ഞിരാമായണത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് തിരയുടെ തിരക്കഥാകൃത്തായ രാകേഷ് മാന്തോടിയാണ്. ചിത്രം അടുത്ത ആഴ്ചയോടെ കേരളത്തിന് പുറത്തെ തിയറ്ററുകളിള്‍ പ്രദര്‍ശനത്തിനെത്തും.

    പഞ്ചാബി നായിക

    പഞ്ചാബി നായിക

    ഗുസ്തിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മലയാളത്തിലേക്ക് മറ്റൊരു അന്യഭാഷ നായികകൂടെ എത്തുകയാണ്. വമിഖ ഗബ്ബി എന്ന പഞ്ചാബി താരമാണ് ഗോദ മലയാളത്തിന് സമ്മാനിച്ച പുതിയ നായിക.

    English summary
    According to the latest reports from the trade analysts, Godha has made a total gross collection of Rs. 4.16 Crores from the Kerala box office, within the first four days of its release.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X