»   » ഈ വര്‍ഷം കുടുംബ ജീവിതക്കാര്‍ക്ക് നല്ലതാണെന്ന് തോന്നു! വീണ്ടും സിനിമയില്‍ മറ്റൊരു വിവാഹം കൂടി വരുന്നു

ഈ വര്‍ഷം കുടുംബ ജീവിതക്കാര്‍ക്ക് നല്ലതാണെന്ന് തോന്നു! വീണ്ടും സിനിമയില്‍ മറ്റൊരു വിവാഹം കൂടി വരുന്നു

By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം സിനിമ മേഖലയില്‍ കല്യാണത്തോട് കല്യാണമായിരുന്നു. സിനിമയില്‍ മാത്രമല്ല സീരിയലിലും. പ്രേമത്തിലെ സിഡു വില്‍സണ്‍, ക്യാമറമാന്‍ ആനന്ദ് സി ചന്ദ്രന്‍ എന്നിവര്‍ക്ക് പിന്നാലെ നവാഗത സംവിധായകന്‍ ബേസില്‍ ജോസഫും വിവാഹിതനാവാന്‍ പോവുകയാണ്.

കുഞ്ഞിരാമായണം എന്ന സിനിമയ്ക്ക് ശേഷം ഗോദ എന്ന സിനിമയാണ് ബേസില്‍ സംവിധാനം ചെയ്തിരുന്നത്. കഴിഞ്ഞ മാസമാണ് ഗോദ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹകാര്യം ബേസില്‍ തുറന്ന് പറഞ്ഞത്.

basil-joseph

ഈ വര്‍ഷം തന്നെ വിവാഹം കഴിക്കാനാണ് ബേസിലിന്റെ തീരുമാനം. ആഗസ്റ്റില്‍ വിവാഹം ഉണ്ടാവുമെന്നും ബേസില്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ തന്റെ ഭാര്യയാവാന്‍ പോവുന്നയാള്‍ ഒരു സോഷ്യല്‍ വര്‍ക്കറാണെന്ന് പറഞ്ഞ അദ്ദേഹം വധുവിന്റെ പേര് സംവിധായകന്‍ വെളുത്തിയിട്ടില്ല.

വിവാഹം അടുത്ത് വരുന്നതിനാല്‍ കുറച്ച് നാള് സിനിമയില്‍ നിന്നും മാറി നില്‍ക്കാനാണ് ബേസിലിന്റെ തീരുമാനം. വിവാഹത്തിന് ശേഷം മാത്രമെ ബേസില്‍ തന്റെ അടുത്ത സിനിമയുടെ വര്‍ക്കുകള്‍ ആരംഭിക്കുകയുള്ളു.

English summary
Godha Director Basil Joseph To Get Married In August!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam