»   » കാത്തിരിപ്പ് നീളും, ടൊവിനോയുടെ ഗോദ ഉടനില്ല!!! വില്ലന്‍ ബാഹുബലി മാത്രമല്ല???

കാത്തിരിപ്പ് നീളും, ടൊവിനോയുടെ ഗോദ ഉടനില്ല!!! വില്ലന്‍ ബാഹുബലി മാത്രമല്ല???

Posted By: Karthi
Subscribe to Filmibeat Malayalam

കുഞ്ഞിരാമണയത്തിന് ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ഗോദ നേരത്തെ പ്രഖ്യാപിച്ചത് പോലെ മെയ് 12ന് തിയറ്ററില്‍ എത്തി. സെന്‍സറിംഗ് വരെ പൂര്‍ത്തിയായി റിലീസിന് തയാറെടുത്ത ചിത്രമായിരുന്നു ഗോദ. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ടൊവിനോയും പഞ്ചാബി നായിക വാമിഖയും പ്രധാന വേഷത്തിലെത്തുന്ന ഗോദ ഗുസ്തിയുടെ കഥയാണ് പറയുന്നു. ചിത്രത്തില്‍ ക്യാപ്ടന്‍ എന്ന പ്രധാന കഥാപാത്രത്തെ രണ്‍ജിപണിക്കര്‍ അവതരിപ്പിക്കുന്നു. കുഞ്ചാക്കോ ബോബന്‍ ചിത്രം രാമന്റെ ഏദന്‍ തോട്ടത്തിനൊപ്പം ഗോദ റിലീസിനെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. 

ആവശ്യത്തിന്‍ നല്ല തിയറ്ററുകള്‍ ലഭിക്കാത്തതുകൊണ്ടാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുന്നതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് ട്വിറ്ററിലൂടെ വ്യക്തമാക്കി. മുമ്പ് റിലീസ് ചെയ്ത ചിത്രങ്ങള്‍ തിയറ്ററില്‍ തുടരുന്നതും പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തതുമാണ് പ്രതിന്ധിക്ക് കാരണം.

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ സ്വന്തമാക്കിയ ബാഹുബലി. കേരളത്തില്‍ ഏറ്റവും അധിക സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം കൂടെയാണ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും കളക്ഷനില്‍ ഇടിവ് സംഭവിക്കാതെ മുന്നോട്ട് പോകുന്ന ചിത്രം തിയറ്ററില്‍ നിന്ന് മാറ്റാന്‍ ആരും തയാറാകില്ലെന്നതാണ് സത്യം.

ബാഹുബലിയുടെ കേരള റിക്കോര്‍ഡ് ദുല്‍ഖറിലൂടെ തിരിച്ച് പിടിക്കാന്‍ ഇറങ്ങി തിരിച്ച ഫാന്‍സുകാരുടെ ബലത്തില്‍ പരമാവധി തിയറ്ററുകളിലാണ് അമല്‍ നീരദ് ദുല്‍ഖര്‍ ചിത്രം സിഐഎ റിലീസ് ചെയ്തത്. ഇതിനൊപ്പം തന്നെ ശനിയാഴ്ച ബിജു മേനോന്‍ ഇന്ദ്രജിത് ചിത്രം ലക്ഷ്യവും റിലീസ് ചെയ്തു. ഇതോടെ 12ാം തിയതി ചിത്രത്തിന് മികച്ച തിയറ്റര്‍ ലഭിക്കുന്ന കാര്യം പരിങ്ങലിലായി.

കുഞ്ചാക്കോ ബോബനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ രാമന്റെ ഏദന്‍തോട്ടം റിലീസ് ചെയ്യുന്നതും 12ന് തന്നെയാണ്. പരമാവധി തിയറ്ററുകളില്‍ സിനിമകളെത്തിക്കാന്‍ എല്ലാവരും ശ്രമം തുടങ്ങുന്നതോടെ ഉടന്‍ റിലീസ് പ്രഖ്യാപിച്ച ചിത്രങ്ങള്‍ പ്രതിസന്ധിയിലാകും.

180 സ്‌ക്രീനുകളില്‍ ദുല്‍ഖര്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിലേറെയും ബാഹുബലി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളായിരുന്നു. എന്നാല്‍ എല്ലാ സ്‌ക്രീനില്‍ നിന്നും ബാഹുബലി മാറ്റാന്‍ തിയറ്ററുകാര്‍ തയാറായിട്ടില്ല. കാരണം മികച്ച കളക്ഷനില്‍ നിറഞ്ഞ സദസുകളിലാണ് എല്ലാ സ്‌ക്രീനിലും ബാഹുബലി പ്രദര്‍ശിപ്പിക്കുന്നത്.

12ല്‍ നിന്ന് 19ലേക്ക് ഗോദയുടെ റിലീസ് മാറ്റിയിട്ടുണ്ടെങ്കിലും അന്ന് സോളോ റിലീസ് ചിത്രത്തിന് ലഭിക്കില്ല. അന്ന് തന്നെയാണ് വികെ പ്രകാശ് ചിത്രം കെയര്‍ഫുളിന്റെ റിലീസും. അത് മാത്രമല്ല നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ തിയറ്റര്‍ വിടുകയും വേണം.

നൂറിലധികം തിയറ്ററുകളില്‍ ചിത്രം റിലീസിനെത്തിക്കാനാണ് ഗോദയുടെ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരിക്കുന്നത്. റിലീസ് ഒരാഴ്ച മാറ്റി വയ്ക്കുന്നതിലൂടെ നൂറോളം സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗോദയുടെ റിലീസ് നീട്ടിവെയ്ക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സംവിധായകന്‍ ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

English summary
Pushing the release date of 'Godha' to May 19, due to the unavailability of quality screens for the release on May 12. Director Basil Joseph posted the details in his Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam