പൃഥ്വിരാജിനൊപ്പം ആക്ഷന്‍ സിനിമ! സംവിധാനത്തെക്കുറിച്ച് ഗോകുല്‍ സുരേഷിന്‍റെ വെളിപ്പെടുത്തല്‍!

മാതാപിതാക്കള്‍ക്ക് പിന്നാലെയായി മക്കളും സിനിമയില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിലെത്തുന്നവര്‍ക്കെല്ലാം മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്നാണ് ഗോകുല്‍ സുരേഷ് സിനിമയിലേക്കെത്തുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു വരവ്. ആദ്യ ചിത്രത്തിലൂടെ തന്നെ താരപുത്രന്‍ ശ്രദ്ധ നേടിയിരുന്നു. മാസ്റ്റര്‍പീസ്, ഇര, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, തുടങ്ങിയ സിനിമകളിലും ഗോകുല്‍ അഭിനയിച്ചിരുന്നു. ഉള്‍ട്ടയെന്ന ചിത്രമാണ് ഇനി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. സ്ത്രീ ശാക്തീകരണം പ്രമേയമാക്കിയൊരുക്കിയ സിനിമയാണ് ഇതെന്നും താരപുത്രന്‍ പറഞ്ഞിരുന്നു.

അടുത്തിടെ ആനീസ് കിച്ചണില്‍ അതിഥിയായി ഗോകുല്‍ സുരേഷ് എത്തിയിരുന്നു. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് മനസ്സിലെ സംവിധാനമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലേക്ക് എത്തിയത്. 15 വര്‍ഷത്തിനുള്ളില്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള പദ്ധതിയുണ്ടെന്നും താരപുത്രന്‍ പറയുന്നു. ആക്ഷന്‍ ചിത്രമൊരുക്കാനാണ് താല്‍പര്യം. പൃഥ്വിരാജിനെ നായകനാക്കി സിനിമയൊരുക്കാനാണ് ആഗ്രഹം. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് താനെന്നും ഗോകുല്‍ പറയുന്നു.സ്‌കൂള്‍കാലം മുതലേ പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണ് താനെന്നും ഗോകുല്‍ പറയുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസിന്റെ അന്ന് തന്നെ പോയി കാണാന്‍ ശ്രമിക്കാറുണ്ട്. അച്ഛന്റെ സിനിമയായ മേല്‍വിലാസത്തിന്റെ റിലീസ് സമയത്ത് പൃഥ്വിരാജിന്റെ സിനിമയുണ്ടായിരുന്നു. അന്ന് ആദ്യം കണ്ടത് പൃഥ്വിരാജിന്റെ സിനിമയാണെന്നും അദ്ദേഹം പറയുന്നു.

Gokul Suresh

അഭിനേതാവായി തുടക്കം കുറിച്ച താരപുത്രന്‍മാരില്‍ ചിലരൊക്കെ സംവിധാനത്തിലും മികവ് തെളിയിച്ചിരുന്നു. അടുത്തിടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായത്. ലൂസിഫറിലൂടെയുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നാളുകള്‍ക്കിപ്പുറംമറ്റൊരു താരപുത്രന്‍ കൂടി സംവിധാനമോഹത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്. പെട്ടെന്നൊന്നും സംവിധാനത്തിലേക്ക് തിരിയില്ലെന്നും അത് ചെയ്യാന്‍ പ്രാപ്തനായി എന്ന് തോന്നുന്ന സമയത്തായിരിക്കും സംവിധാനം ചെയ്യുകയെന്ന് നേരത്തെ മറ്റൊരു അഭിമുഖത്തില്‍ ഗോകുല്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X