പ്രണവിന് മാത്രമല്ല ഗോകുലിനുമുണ്ട് കൈയ്യടി! സഖാവ് ഫ്രാന്‍സിസായി താരപുത്രന്‍ കിടുക്കിയെന്ന് ആരാധകര്‍!

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ സിനിമയ്ക്ക് പ്രത്യേകതകളേറെയായിരുന്നു. ആദിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കണം അടുത്ത സിനിമയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ നല്‍കിയ ഉറപ്പ് അതേ പോലെ പാലിക്കപ്പെട്ടുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായ രൂപഭാവത്തിലാണ് ഓരോ താരങ്ങളും എത്തിയത്. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയിരുന്നു ഓരോരുത്തരും. താരപുത്രന്‍മാരുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിച്ചത്. പ്രണവിനൊപ്പം ഗോകുല്‍ സുരേഷും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവരും ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വളരെ നേരത്തെ പുറത്തുവന്നിരുന്നു.

ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയായിരുന്നു പ്രണവ് നായകനായി അരങ്ങേറിയത്. അന്ന് ഹൈദരാബാദില്‍ വെച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. പ്രണവിന്റെ ആക്ഷന്‍ താല്‍പര്യത്തെക്കുറിച്ച് അന്ന് ഗോകുല്‍ സംസാരിച്ചിരുന്നു. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. എന്നായിരിക്കും ഇരുവരും ഒരുമിച്ചെത്തുന്നതെന്നായിരുന്നു പലരും ചോദിച്ചത്. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത് സംഭവിച്ചിരിക്കുകയാണ്. പ്രണവും ഗോകുലും ഒരുമിച്ച് അരുണ്‍ ഗോപി ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെയാണ്. അതിഥി താരമായാണ് ഗോകുല്‍ എത്തിയത്.

Gokul

സിനിമയുടെ സെറ്റില്‍ വെച്ച് പ്രണവിനെ കണ്ടതിനെക്കുറിച്ച് ഗോകുല്‍ തുറന്നുപറഞ്ഞിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതക്കാരനായതില്‍ അപ്പുവിനെ ആ വഴിക്ക് വിടുകയായിരുന്നു താനെന്ന് ഗോകുല്‍ പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് വാചാലനായിരുന്നുവെങ്കിലും തന്റെ കഥാപാത്രത്തെക്കുറിച്ച് അധികം സംസാരിച്ചിരുന്നില്ല താരം. സഖാവ് ഫ്രാന്‍സിസ് എന്ന തന്‍രെ കഥാപാത്രത്തെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ചാണ് താരപുത്രന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗോകുലിന്റെ പ്രതികരണം. പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറിട്ടുണ്ട്. ഗോകുല്‍ സുരേഷിന്റെ പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X