Gokul Suresh: പൃഥ്വിരാജിന്‍റെ കടുത്ത ഫാനാണ് താനെന്ന് ഗോകുല്‍ സുരേഷിന്റെ തുറന്നുപറച്ചില്‍!
മലയാള സിനിമയിലിപ്പോള്‍ താരപുത്രന്‍മാര്‍ അരങ്ങുവാഴുകയാണ്. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖറെത്തിയപ്പോള്‍ മുതല്‍ മോഹന്‍ലാലിലിനും സുരേഷ് ഗോപിക്കും ജയറാമിനും നേരിടേണ്ടി വന്നത് മക്കളുടെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മുദ്ദുഗൗവിലൂടെ ഗോകുലും ആദിയിലൂടെ പ്രണവും പൂമരത്തിലൂടെ കാളിദാസനും നായകനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. താരപുത്രന്‍ എന്ന ലേബലിനേക്കാളുപരി തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് ഒാരോരുത്തരും സിനിമ ചെയ്തത്. മികച്ച സ്വീകാര്യതയാണ് ഇവര്‍ക്കെല്ലാം ലഭിച്ചത്. മുദ്ദുഗൗവിലൂടെ ആരംഭിച്ച ഗോകുല്‍ സുരേഷിന്‍റെ സിനിമാജീവിതം ഇപ്പോള്‍ ഇരയിലെത്തി നില്‍ക്കുകയാണ്. സൈജു എസ് എസ് സംവിധാനം ചെയ്ത ഇര മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ഗോകുലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ഇര മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഡോക്ടര്‍ ആര്യന്‍ എന്ന കഥാപാത്രമായാണ് ഗോകുല്‍ ഇരയിലെത്തുന്നത്. നടനെന്ന നിലയില്‍ താരപുത്രന് ലഭിച്ച മികച്ച വേഷം കൂടിയാണിത്. പൃഥ്വിരാജിന്റെ കട്ട ഫാനാണ് താനെന്ന് ഗോകുല്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

പൃഥ്വിരാജിന്റെ സംസാര ശൈലിയും കാര്യങ്ങളെ സമീപിക്കുന്ന രീതിയും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഗോകുല്‍ പറയുന്നു. അദ്ദേഹത്തിന്‍രെ സംസാര ശൈലിയിലെ വ്യത്യസ്ത കൊണ്ടാണ് പലരും അദ്ദേഹത്തെ അഹങ്കാരി, ജാഡ എന്നൊക്കെ വിശേഷിപ്പിക്കുന്നതെന്നും ഗോകുല്‍ പറയുന്നു.


Click it and Unblock the Notifications