For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സയൻസ് ഫിക്ഷൻ കോമഡി ചിത്രവുമായി ഗോകുൽ സുരേഷ്, ഗഗനചാരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

  |

  ഗോകൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ.ബി ഗണേഷ്‌കുമാർ എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഗഗനചാരിയുടെ പോസ്റ്റർ പുറത്ത്. കൗതുകം ഉണർത്തുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രം വൈറലായിട്ടുണ്ട്.

  Gokul Suresh-Gaganachari

  അഞ്ജുവിനെ തിരികെ കൊണ്ട് വരണമെന്ന് ശിവനോട് ബാലനും ദേവിയും,ശിവാഞ്ജലി പ്രശ്നത്തിന് ഉടൻ പരിഹാരം

  അജിത്ത് വിനായക ഫിലിംസ് നിർമ്മിക്കുന്ന ഗഗനചാരി വ്യത്യസ്തമായ 'mockumentary' ശൈലിയിൽ ആണ് ഒരുങ്ങുന്നത്. സാജൻ ബേക്കറിക്ക് ശേഷം അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക്‌ ടൈറ്റിൽ പോസ്റ്റർ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ഫേസ്ബുക്ക്‌ പേജിലൂടെ പുറത്തു വിട്ടു. അനാർക്കലി മരിക്കാർ, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, അജു വർഗീസ് എന്നിവർ പ്രാധാന വേഷങ്ങളിൽ എത്തുന്ന 'ഗഗനചാരി ' എന്ന ഈ ചിത്രം ഒരു " സയൻസ് ഫിക്ഷൻ മോക്കുമെന്ററി" പതിപ്പിലാണ് പ്രേക്ഷകരുടെ അടുക്കൽ എത്തുന്നത് .

  ശിവസായി യും, അരുൺ ചന്ദുവും തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ഡയറക്ടർ ആരുന്ന ശിവയും ഡയറക്ടർ അരുൺ ചന്ദുവും ചേർന്നാണ് ഗഗനചാരിയുടെ സംഭാഷണവും എഴുതിയിരിക്കുന്നത്.അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിൻ വെള്ളം, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രശാന്ത്‌ പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകൻ.എം. ബാവയാണ് ചിത്രത്തിന്റെ കലാസംവിധായകൻ.

  നിരവധി അവസരങ്ങൾ തേടി എത്തി, സ്വീകരിച്ചില്ല, കാവ്യ അധികം അന്യഭാഷ ചിത്രങ്ങൾ ചെയ്യാത്തത് ഇതുകൊണ്ട്

  അരവിന്ദ് മന്മദൻ, സീജേ അച്ചു എന്നിവരാണ് ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത്. കള എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്സ് പ്രഭു ആണ് ഗഗനചാരിയുടെ ആക്ഷൻ നിർവഹിച്ചിരിക്കുന്നത്. വീ എഫ് എക്സ് ന് പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഗ്രാഫിക്സ് ചെയുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ് . ഏറെ വെല്ലുവിളികൾ നിറഞ്ഞ ലോക്‌ഡൗൺ കാലഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കൊച്ചിയിൽ ആണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത് .പി ആർ ഒ - എ സ് ദിനേശ് ,‌ ആതിര ദിൽജിത്ത്.

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗോകൽ സുരേഷും അജു വർഗീസും. ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയേടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ മൂത്ത മകനാണ് ഗോകുൽ സുരേഷ്. 2016 ൽ പുറത്ത് ഇറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷ ശ്രദ്ധ നേടാൻ നടന് കഴിഞ്ഞിരുന്നു. മാസ്റ്റർപീസ്,ഇര എന്നിവയാണ് ഗോകുലിന്റെ മറ്റ് ചിത്രങ്ങൾ. പ്രണവ് മോഹൻലാൽ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതിഥി വേഷത്തിൽ നടൻ എത്തിയിരുന്നു.സായാഹ്ന ‌വാർത്തകൾ, പാപ്പാൻ, അമ്പലമുക്കിലെ വിശേഷങ്ങൾ എന്നിവയാണ് നടന്റെ പുറത്തിറങ്ങാനുള്ള മറ്റ് ചിത്രങ്ങൾ. അച്ഛനും മകനും ഒന്നിക്കുന്ന ചിത്രമാണ് പാപ്പാൻ.

  Recommended Video

  അന്ന് ശ്രീലക്ഷ്മിയുടെ വയറില്‍ തൊട്ട് അനുഗ്രഹിച്ച സുരേഷ് ഗോപി | FilmiBeat Malayalam

  അജു വർഗീസ് എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം പിന്നീട് മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. അഭിനേതാവ് എന്നതിൽ ഉപരി നിർമ്മാതാവ് കൂടിയാണ് അജു. ഹോമാണ് ഏറ്റവും പുറത്ത് വന്ന ചിത്രം. അതിഥി കഥാപാത്രമായിരുന്നു ചിത്രത്തിൽ. സാറാസിലും അതിഥി വേഷത്തിൽ എത്തിയിരുന്നു. സുനാമിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ അജു വർഗീസ് ചിത്രം. ടൊവിനോ തോമസ് ചിത്രമായ മിന്നൽ മുരളിയിലും ഒരു പ്രധാന കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നുണ്ട്. ഒയടിയടി റിലീസായിട്ടാണ് ചിത്രം എത്തുന്നത്. തീയതി പുറത്ത് വിട്ടിട്ടില്ല. നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  Read more about: gokul suresh aju varghese
  English summary
  Gokul Suresh Aju Varghese Movie Gaganachari First Look Poster Out,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X