ബിജു മേനോനെ കൊലവിളിച്ചവര്‍ക്ക് മറുപടിയുമായി ഗോകുല്‍ സുരേഷും അജു വര്‍ഗീസും! കാണൂ!
Recommended Video
തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്ത് നിന്നല്ല ഇത്തവണ അദ്ദേഹം തൃശ്ശൂരില്‍ നിന്നാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. പ്രചാരണങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് സഹപ്രവര്‍ത്തകരെത്തിയത്. സ്‌നേഹപൂര്‍വ്വം സുരേഷ് ഗോപി എന്ന പേരില്‍ നടത്തിയ പരിപാടിക്കിടയിലായിരുന്നു സഹപ്രവര്‍ത്തകരെത്തിയത്. ബിജു മേനോന്‍, ജി സുരേഷ് കുമാര്‍, പ്രിയ വാര്യര്‍ തുടങ്ങിയവരൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂരിന്റെ ഭാഗ്യമായിരിക്കും അദ്ദേഹമെന്നായിരുന്നു ബിജു മേനോന്‍ പറഞ്ഞത്. ഏത് സമയത്തും എന്ത് കാര്യത്തിനെക്കുറിച്ച് പറയാനായും അദ്ദേഹത്തെ വിളിക്കാമെന്നും തനിക്ക് ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹമെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് എത്തിയതിന് പിന്നാലെയായാണ് അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നുവന്നത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടംപിടിച്ച താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ ഒരുപാട് ഇഷ്ടമാണെന്നും ഇത്തരത്തിലുള്ള അഭിപ്രായങ്ങളുമായെത്തി അത് കളഞ്ഞുകുളിക്കരുതെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് ഇത്തരത്തില്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്. പ്രിയ വാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലും വിമര്‍ശനങ്ങളുമായി ആരാധകരെത്തിയിരുന്നു. ഉള്ള വില കളയാതെടോ, ചാണകം ചാരിയാല്‍ ചാണക തന്നെയോ മണക്കൂയെന്ന തരത്തിലുള്ള കമന്റുകളും ബിജു മേനോന്റെ പേജിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള കമന്റുകള്‍ പലയിടത്തും കണ്ടുവെന്നും അത് വായിച്ച് മടുത്തുവെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗോകുല്‍ സുരേഷ്.

ബിജു മേനോന്‍ എന്ന നടനോളം തന്നെ ഇഷ്ടം അഭിപ്രായങ്ങള്‍ നിവര്‍ന്ന നട്ടെല്ലോടെ നിര്‍ഭയം പറയുന്ന ബിജു ചേട്ടന്‍ എന്ന വ്യക്തിയെ എന്നും ഗോകുല്‍ സുരേഷ് കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിക്ക് വോട്ടഭ്യര്‍ത്ഥിച്ച് രാധികയും ഗോകുലുമെത്തിയിരുന്നു. വ്യക്തിയെന്ന നിലയിലും നടനെന്ന നിലയിലും ബഹുമാനവും സ്‌നേഹവും ആരാധനയുമാണ് എപ്പോഴുമെന്നാണ് അജു വര്‍ഗീസ് കുറിച്ചിട്ടുള്ളത്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റുകള്‍ കാണാം.


Click it and Unblock the Notifications