താരപുത്രന്മാരെ കണ്ടാല്‍ ചേട്ടനും അനിയനും പോലെ! ഗോകുലിന്റെയും ധ്യാനിന്റെയും സിനിമയിലെ ടീസര്‍ പുറത്ത്
കഴിഞ്ഞ വര്‍ഷം മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത് നിരവധി താരപുത്രന്മാരായിരുന്നു. നേരത്തെ സിനിമയിലേക്ക് എത്തിയെങ്കിലും താരപുത്രന്മാരായ ഗോകുല്‍ സുരേഷിനും ധ്യാന്‍ ശ്രീനിവാസനും ശക്തമായ റോളുകളില്‍ തിളങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്നൊരു സിനിമ കൂടി വരികയാണ്. സായഹ്ന വാര്‍ത്തകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണെന്നുള്ള മുന്‍കൂര്‍ അറിയിപ്പുമായിട്ടാണ് ടീസര്‍ എത്തിയത്. തൊഴില്‍ രഹിതനായ സുഹൃത്തിന് 'ഭാരത് സ്‌കില്‍ യോജന' എന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പദ്ധതിയെ കുറിച്ച് പറഞ്ഞ് കൊടുക്കുന്ന ശൈലിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഗോകുലും ധ്യാനും ഒരേ നിറമുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല രൂപ സാദൃശ്യം കൊണ്ട് ഇരുവരും ഒരുപോലെ തോന്നിപ്പിക്കും.
ഇതുവരെ ആരും പരീക്ഷിക്കാത്തൊരു സംരംഭവുമായിട്ടാണ് ഗോകുലും ധ്യാനും വരുന്നത്. വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച അരുണ്‍ ചന്തു ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. പുതുമുഖ നടി ശരണ്യ ശര്‍മ്മയാണ് നായിക. അജു വര്‍ഗീസ്, വിനയ് ഗോവിന്ദന്‍, മകരന്ദ് ദേശ്പാണ്ഡ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഡി 14 എന്റര്‍ടെയിന്‍സിന്റെ ബാനറിലാണ് നിര്‍മാണം.


Click it and Unblock the Notifications